വിജയ് ദേവരകൊണ്ട നായകനായ ചിത്രം ലൈഗര്‍ ഓഗസ്റ്റ് 25നാണ് റിലീസ് ചെയ്തത്. പൂരി ജഗനാഥ് സംവിധാനം ചെയ്ത ചിത്രം വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ബിഗസ്റ്റ് റിലീസാണ്. ബോളിവുഡ് താരം അനന്യ പാണ്ഡേ നായികയായ ചിത്രം തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്.
അതേസമയം ആദ്യ ഷോ കഴിഞ്ഞപ്പോള്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം അനാവശ്യ ഹൈപ്പാണ് ഉയര്‍ത്തിയതെന്നും നിരാശപ്പെടുത്തിയെന്നും നെറ്റിസണ്‍സ് പറയുന്നു.
വിജയ് ദേവരകൊണ്ടയുടെ അധ്വാനം വെറുതെയായെന്നും നല്ല സിനിമ ചെയ്യണമെന്നും പ്രേക്ഷകര്‍ പറയുന്നു. രണ്ടാം പകുതി വളരെ മോശമാണെന്നും പൂരി ജഗനാഥിന്റെ സംവിധാനം പാളിയെന്നും ചിലര്‍ പറയുന്നു.
വിജയ്ക്ക് ലഭിക്കേണ്ടിയിരുന്ന പാന്‍ ഇന്ത്യന്‍ ഇന്‍ഡ്രോഡക്ഷന്‍ ഇതായിരുന്നില്ല, അദ്ദേഹത്തിന്റെ സ്‌കീന്‍ പ്രസന്‍സും പ്രകടനവും മാറ്റിനിര്‍ത്തിയാല്‍ ചിത്രത്തില്‍ എന്‍ജോയ് ചെയ്യാന്‍ ഒന്നുമില്ല, എന്നും ചിത്രം കണ്ട പ്രേക്ഷകര്‍ ട്വിറ്ററില്‍ കുറിക്കുന്നു.
അതേസമയം ചിത്രത്തിന് പോസിറ്റീവ് കമന്റ്‌സും കുറിക്കുന്നവരുണ്ട്. ഇന്‍ട്രോ രംഗങ്ങളും ഫൈറ്റ് സീക്വന്‍സുകളും നന്നായിരുന്നുവെന്നും ചിത്രത്തിന്റെ പോസിറ്റീവ് വശങ്ങളായി എടുത്തുപറയുന്നവരുണ്ട്.
ഇന്ത്യ മുഴുവന്‍ വ്യാപിച്ച പ്രൊമോഷന്‍ പരിപാടികളായിരുന്നു ചിത്രത്തിന് വേണ്ടി നടന്നത്. കേരളത്തില്‍ പ്രൊമോഷന് എത്തിയ വിജയ് ദേവരകൊണ്ട താന്‍ 200 കോടിക്ക് മേല്‍ കളക്ഷനാണ് ചിത്രത്തിന് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞിരുന്നു.
അതേസമയം, റിലീസിന് മുമ്പ് ലൈഗറിനെതിരെ ബോയ്‌കോട്ട് ക്യാമ്പെയ്‌നുമുണ്ടായിരുന്നു. സംവിധായകന്‍ കരണ്‍ ജോഹര്‍ വിതരണത്തില്‍ പങ്കാളിയായതാണ് ബോയ്‌കോട്ടിന് പിന്നിലെ പ്രധാനകാരണം. പ്രസ് മീറ്റിനിടയില്‍ വിജയ് ദേവരകൊണ്ട് മേശമേല്‍ കാല്‍ കയറ്റിവെച്ചതും സൈബറിടങ്ങളില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
Content Highlight: mixed responses for vijay devarakonda movie liger