അമേരിക്കന്‍ പ്രസിഡന്റ്: മിറ്റ് റോംനി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി
World
അമേരിക്കന്‍ പ്രസിഡന്റ്: മിറ്റ് റോംനി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th August 2012, 9:28 am

ഫ്‌ളോറിഡ: നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയെ നേരിടുന്നത് മിറ്റ് റോംനി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി റോംനിയെയാണ് തിരഞ്ഞെടുത്തത്. മസാച്യൂസെറ്റ്‌സിലെ മുന്‍ഗവര്‍ണറാണ് അറുപത്തിയഞ്ചുകാരനായ മിറ്റ് റോംനി.[]

വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പോള്‍ റെയനിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. മിറ്റ് റോംനിക്കെതിരെ കടുത്ത വിമര്‍ശവുമായി യു.എസ് പ്രസിഡന്റ് ബറാക് ഒബാമ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

റോംനി ഗൗരവബുദ്ധിയുള്ള വ്യക്തിയല്ലെന്നും പ്രസിഡന്റ് എന്ന ഭാരിച്ച ചുമതല വഹിക്കാനാകുംവിധം ഉത്തരവാദിത്തബോധമുള്ള ആളുമല്ലെന്നും അസോസിയേറ്റഡ് പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ ഒബാമ പറഞ്ഞിരുന്നു.

എന്നാല്‍ ഒബാമയുടെ ഈ ആരോപണത്തിനെതിരെ മറുപടിയുമായി റോംനി വന്നിരുന്നില്ല. മത്സരം കടുത്തതായിരിക്കുമെന്നും ആരോപണ പ്രത്യാരോപണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.