| Wednesday, 26th July 2017, 3:27 pm

കോഹ്‌ലിക്ക് രണ്ട് കോടി; മിതാലിക്ക് പതിനഞ്ച് ലക്ഷം; വേതനത്തിലും വേര്‍തിരിവ് കാണിച്ച് ബി.സി.സി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:ഇന്ത്യന്‍ വനിതാക്രിക്കറ്റിന് മുമ്പ് എങ്ങുമില്ലാത്ത സ്വീകാര്യത ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. മുമ്പ് ഒരേ കളിക്കാര്‍ ആയിരുന്നിട്ടുകൂടി പുരുഷക്രിക്കറ്റര്‍ക്ക് ലഭിക്കുന്ന പ്രശസ്തിയോ സ്വീകാര്യതയോ വനിതാ താരങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല.
ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളും ഇത്തരത്തിലുള്ളതാണ്.

പുരുഷക്രിക്കറ്റിലെ മിന്നുന്ന താരമായ കോഹ്‌ലിക്ക് വാര്‍ഷിക പ്രതിഫലമായി രണ്ട് കോടി ലഭിക്കുമ്പോള്‍ ഇതേ ഗ്രേഡിലുള്ള മിതാലിക്ക് ലഭിക്കുന്നത് പതിനഞ്ച് ലക്ഷമാണ്. ഇവര്‍ തമ്മില്‍ പ്രതിഫലത്തിന്റെ കാര്യത്തിലെ അന്തരം ഒരുകോടി എണ്‍പത്തി അഞ്ച് ലക്ഷമാണ്.


Dont miss it മോദിയും രാജ്‌നാഥ് സിങ്ങും രാജ്യദ്രോഹികള്‍; അഴിമതിക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ആയുധമെടുക്കും; തേജ് ബഹദൂര്‍ യാദവിന്റെ പുതിയ വീഡിയോ


താരങ്ങളെ എ. ബി. സി എന്നിങ്ങനെ ഗ്രേഡുകളായി തിരിച്ചാണ് ബി.സി.സി.ഐ പ്രതിഫലം നല്‍കാറ്. പുരുഷതാരങ്ങള്‍ക്ക് ഇത് യഥാക്രമം രണ്ട് കോടി, ഒരു കോടി, അമ്പത് ലക്ഷം എന്നിങ്ങനെയാണ് പ്രതിഫലം എന്നാല്‍ വനിതാതാരങ്ങള്‍ക്ക് എ, ബി ഗ്രേഡുകളിലായി പതിനഞ്ച് ലക്ഷം പത്ത് ലക്ഷം എന്നിങ്ങനെയാണ്.

സ്ത്രീകളും പുരുഷന്മാരും തമ്മില്‍ വേതനകാര്യത്തില്‍ പലയിടങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും ഇത്രക്ക് വ്യത്യാസം വെറെ എവിടെയുമില്ല.കോഹ്‌ലിക്ക് പുറമെ ധോനി, അശ്വിന്‍, രഹാനെ, പൂജാര, ജഡേജ, മുരളി വിജയ് എന്നീ താരങ്ങള്‍ രണ്ടു കോടി പ്രതിഫലം പറ്റുന്നവരാണ്. വനിതാ താരങ്ങളില്‍ മിതാലിയെ കൂടായെ തിരുഷ് കാമിനി, ഹര്‍മന്‍പ്രീത്, ജുലന്‍ ഗോസ്വാമി എന്നിവരാണ് 15 ലക്ഷം പ്രതിഫലം ലഭിക്കുന്നവര്‍.

We use cookies to give you the best possible experience. Learn more