ലണ്ടന്‍: ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരിലൊരാളാണ് ക്യാപ്റ്റന്‍ കൂള്‍ എം.എസ് ധോണി. ഏത് സമ്മര്‍ദ്ദഘട്ടത്തിലും അത് മുഖത്തുകാണിക്കാതെ ആള് കൂളായിരിക്കും. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണി മാത്രമല്ല ക്യാപ്റ്റന്‍ കൂള്‍. ഇന്ത്യയുടെ വനിതാ ടീം നായിക മിതാലി രാജ് ധോണിയേക്കാള്‍ കൂളാണ്. ഇതു ചുമ്മാ പറയുന്നതല്ല, തെളിവുണ്ട.
മത്സരത്തിനിടെ പുസ്തകം വായിച്ചിരിക്കുന്ന മിതാലിയുടെ വീഡിയോയാണ് തെളിവ്. ഇംഗ്ലണ്ടിനെതിരായ ആദ്യമത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ക്രീസില്‍ തകര്‍ത്തടിക്കുമ്പോഴാണ് മിതാലി പാഡുംകെട്ടി പുസ്തകവായനയില്‍ മുഴുകിയത്. സാധാരണയായി അടുത്ത് ഇറങ്ങാനിരിക്കുന്ന ബാറ്റ്‌സ്മാന്‍ വലിഞ്ഞുമുറുകിയ മുഖവുമായി ഡ്രസ്സിംഗ് റൂമിലിരിക്കുന്നത് കണ്ടിട്ടുള്ള ആരാധകര്‍ക്ക് അതൊരു അപൂര്‍വകാഴ്ചയാവുകയും ചെയ്തു.
ഇതോടെ വനിതാ ക്രിക്കറ്റിലെ കൂള്‍ നായികയെന്ന പേരും മിതാലിക്ക് സ്വന്തമായി. വിഡീയി സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റായി മാറി. ഉടനെ ത്‌ന്നെ പ്രതികരണവുമായി ഇന്ത്യന്‍ നായിക രംഗത്തെത്തുകയും ചെയ്തു. വായനയ്ക്ക് പറ്റിയ കാലാവസ്ഥ ആണെന്നായിരുന്നു മിതാലിയുടെ പ്രതികരണം.
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 73 പന്തില്‍ 71 റണ്‍സെടുത്ത് തുടര്‍ച്ചയായി ഏഴ് അര്‍ധസെഞ്ചുറികളെന്ന ലോക റെക്കോര്‍ഡും മിതാലി സ്വന്തമാക്കിയികരുന്നു. വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം അര്‍ധസെഞ്ചുറികളെന്ന റെക്കോര്‍ഡും മിതാലിയുടെ പേരിലാണ്. 178 ഏകദിനങ്ങളില്‍ 47 അര്‍ധസെഞ്ചുറികളാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ പേരിലുള്ളത്.