| Friday, 16th November 2018, 10:22 am

രോഹിത് പ്ലീസ് സ്റ്റെപ് ബാക്ക്; ടി-20 യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോഡ് മിതാലി രാജിന്

സ്പോര്‍ട്സ് ഡെസ്‌ക്

ഗയാന: ഇന്ത്യക്കായി ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ മിതാലി രാജ് ഒന്നാമത്. വനിതാ ടി-20 ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് അര്‍ധസെഞ്ച്വറിയുമായി കുതിപ്പ് തുടരുന്ന മിതാലി, രോഹിത് ശര്‍മ്മയെ മറികടന്നാണ് നേട്ടം സ്വന്തം ബാക്കിയത്.

2283 റണ്‍സാണ് മിതാലി ഇതുവരെ ടി-20യില്‍ നേടിയത്. 2207 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്. സൂപ്പര്‍താരം വിരാട് കോഹ്‌ലി പട്ടികയില്‍ മൂന്നാമതാണ്- 2102 റണ്‍സ്. നാലാമതുള്ളതും വനിതാ താരമാണ് 1827 റണ്‍സുമായി വനിതാ ടി-20 ടീം നായിക ഹര്‍മന്‍പ്രീത് കൗര്‍.

1605 റണ്‍സുമായി സുരേഷ് റെയ്‌നയും 1487 റണ്‍സുമായി എം.എസ് ധോണിയുമാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍.

ALSO READ: അയര്‍ലന്റിനും തടയാനായില്ല; ഇന്ത്യ സെമിയില്‍

മിതാലിയുടെ നേട്ടത്തെ ഐ.സി.സിയും അഭിനന്ദിച്ചിട്ടുണ്ട്. പാകിസ്താനെതിരെ 56 റണ്‍സെടുത്ത മിതാലി ഇന്നലെ അയര്‍ലന്റിനെതിരെ 51 റണ്‍സാണ് നേടിയത്. രണ്ട് മത്സരത്തിലും മിതാലിയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.

ഏകദിനത്തില്‍ വനിതാ വിഭാഗത്തിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം മിതാലിയാണ്.

അതേസമയം തുടര്‍ച്ചയായ മൂന്നാം ജയം കുറിച്ച ഇന്ത്യ വനിതാ ടി-20 ലോകകപ്പില്‍ സെമിയിലെത്തി.

ALSO READ: സച്ചിന്‍ ബേബിയെയും ധവാനെയും കൈവിട്ടു; മലയാളി താരം ബേസില്‍ തമ്പിയെ നിലനിര്‍ത്തി ഹൈദരാബാദ്

ഇന്നലെ നടന്ന മത്സരത്തില്‍ അയര്‍ലന്റിനെ 52 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ സെമിയിലെത്തിയത്. 2010 നു ശേഷം ഇതാദ്യമായാണ് ഇന്ത്യ വനിതാ ട്വന്റി20 ലോകകപ്പ് സെമിയില്‍ എത്തുന്നത്.

ഇന്ത്യ ഉയര്‍ത്തിയ 146 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡിന് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more