| Thursday, 29th November 2018, 2:20 pm

ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്, എന്റെ രാജ്യസ്‌നേഹം പോലും ചോദ്യം ചെയ്യപ്പെടുന്നു: മിതാലി രാജ്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: തന്റെ ജീവിതത്തിലെ ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ താരം മിതാലി രാജ്. ട്വിറ്ററിലായിരുന്നു മിതാലിയുടെ പ്രതികരണം.

ഓപ്പണറാക്കിയില്ലെങ്കില്‍ വിരമിക്കുമെന്ന് മിതാലി ഭീഷണിപ്പെടുത്തിയെന്ന് രമേശ് പാവാര്‍ ബി.സി.സി.ഐക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിലെ ആരോപണങ്ങളോട് ട്വിറ്ററിലൂടെ വൈകാരികമായാണ് മിതാലി പ്രതികരിച്ചിരിക്കുന്നത്.

ALSO READ: നിര്‍ഭയ കേസിലെ വീഴ്ച മറയ്ക്കാന്‍ ശ്രീശാന്തിനെ ബലിയാടാക്കി; ആരോപണവുമായി ശ്രീശാന്തിന്റെ ഭാര്യ

“എനിക്കെതിരെ വന്ന അധിക്ഷേപങ്ങളില്‍ ഞാന്‍ കടുത്ത വേദനയിലാണ്. കളിയോടുള്ള എന്റെ സമര്‍പ്പണവും 20 വര്‍ഷം എന്റെ രാജ്യത്തിനായി കളിച്ചതും, എന്റെ കഠിനാധ്വാനം, വിയര്‍പ്പ് എല്ലാം വൃഥാവിലായിരിക്കുകയാണ്. ഇന്ന് എന്റെ രാജ്യസ്നേഹം പോലും ചോദ്യം ചെയ്യപ്പെടുന്നു. എന്റെ പ്രതിഭ പോലും ചോദ്യം ചെയ്യപ്പെടുന്നു. ഇതെന്റെ ജീവിതത്തിലെ ഇരുണ്ട ദിനമാണ്. ദൈവം ശക്തി തരട്ടെ”,

വനിതാ ട്വന്റി 20 ലോകകപ്പ് സെമിയില്‍ മിതാലി രാജിനെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തിയ സംഭവമാണ് ഇപ്പോള്‍ കൂടുതല്‍ വിവാദങ്ങളിലേക്ക് കടക്കുന്നത്. ഓപ്പണ്‍ ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ പാകിസ്താനെതിരായ മത്സരത്തിനു മുന്‍പ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുകയും വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് മിതാലി ഭീഷണിപ്പെടുത്തിയതായി പാവാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ALSO READ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്; കാള്‍സണ് നാലാം കിരീടം

എന്നാല്‍ വനിതാ ടീമിന്റെ തലപ്പത്തിരിക്കുന്നവര്‍ തന്റെ കരിയര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു മിതാലിയുടെ ആരോപണം.

വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് ഇന്ത്യന്‍ ഏകദിന ടീം ക്യാപ്റ്റന്‍ കൂടിയായ മിതാലി. മിതാലിയ്ക്ക് കീഴില്‍ കഴിഞ്ഞ ഏകദിനലോകകപ്പില്‍ ഇന്ത്യ ഫൈനലിലെത്തിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more