മുംബൈ: അര്‍ധസെഞ്ച്വറി കൂട്ടുകെട്ടില്‍ ഇന്ത്യയ്ക്കായി റെക്കോഡ് സൃഷ്ടിച്ച് മിതാലി രാജും ഹര്‍മന്‍പ്രീത് കൗറും. 14 തവണയാണ് ഇരുവരും ഇന്ത്യയ്ക്കായി ഏകദിനത്തില്‍ 50 ലധികം റണ്‍സ് ഒരുമിച്ച് നേടിയത്.
നേരത്തെ മിതാലി-അഞ്ജും ചോപ്ര സഖ്യത്തിന്റെ പേരിലായിരുന്നു റെക്കോഡ്. 13 തവണയാണ് ഇരുവരും അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്തത്.
അതേസമയം കൂട്ടുകെട്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് മിതാലി-അഞ്ജും സഖ്യമാണ്. 1946 റണ്‍സാണ് ഈ സഖ്യത്തിന്റെ പേരിലുള്ളത്.
മിതാലി-പൂനം റാവത്ത് സഖ്യം 1589 റണ്‍സും മിതാലി-ഹര്‍മന്‍ സഖ്യം 1505 റണ്‍സും നേടി.
ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുകളില്‍ പങ്കാളിയായ ഇന്ത്യന്‍ താരം എന്ന റെക്കോഡും മിതാലിയുടെ പേരിലാണ്. പൂനം റാവത്തുമായി 12 തവണയും മന്ദാനയുമായി 11 തവണയും മിതാലി അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്.
ഇന്ത്യയ്ക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരം എന്ന റെക്കോഡും മിതാലിയുടെ പേരിലാണ്. 7098 റണ്‍സാണ് മിതാലിയുടെ പേരിലുള്ളത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തിലായിരുന്നു മിതാലി-ഹര്‍മന്‍ സഖ്യം ഈ നേട്ടത്തിലെത്തിയത്.
മിതാലി 79 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഹര്‍മന്‍ 30 റണ്‍സുമായി റിട്ടയേര്‍ഡ് ഹര്‍ട്ടായി. ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യയെ ഇരുവരും ചേര്‍ന്നാണ് കരകയറ്റിയത്.
188 റണ്‍സാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Mithali Raj and Harmanpreet Kaur bring up a unique partnership milestone