| Saturday, 16th March 2024, 9:44 pm

ഐ.പി.എല്‍ ലോകത്തിലെ മികച്ച ടി-20 ലീഗാണ്; എട്ട് വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവരവിന്റെ ആവേശത്തില്‍ സറ്റാര്‍ക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകമെമ്പടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ലീഗാണ് ഐ.പി.എല്‍. മാര്‍ച്ച് 22നാണ് ഐ.പി.എല്‍ ആരംഭിക്കുന്നത്. ഫേവറേറ്റ് ടീമുകളായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലാണ് ആദ്യ മത്സരം. 23ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍ റൈസേഴ്‌സ് ഹൈദരബാദും ഏറ്റുമുട്ടും.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ തുകക്കാണ് ഓസ്ട്രേലിയന്‍ സ്റ്റാര്‍ ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. അതുകൊണ്ട് ടീമിന്റെ ആദ്യത്തെ കളികാണാന്‍ ആകാംശയിലാണ് ആരാധകര്‍. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് സ്റ്റാര്‍കര്‍ക്ക് ഐ.പി.എല്ലിലേക്ക് തിരിച്ച് വരുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്.

തിരിച്ചുവരാനിരിക്കെ സ്റ്റാര്‍ക്ക് ഒരു വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. മാത്രമല്ല ക്രിക്കറ്റ്.കോം.എയുവിനോടുള്ള അഭിമുഖത്തില്‍ ഐ.പി.എല്ലിനെ അദ്ദേഹം പ്രശംസിക്കുകയും ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗല്ല, ലോകത്തിലെ ഏറ്റവും മികച്ച ടി-20 ലീഗ് ഐ.പി.എല്‍ ആണെന്നും പറഞ്ഞിരുന്നു.

‘എനിക്ക തോന്നുന്നത് എട്ട് വര്‍ഷമായിക്കാണുമെന്നാണ്, 2018-ല്‍ ഞാന്‍ കെ.കെ.ആറിലേക്ക് എത്തേണ്ടിയിരുന്നു. അതിനാല്‍ എന്റെ അവസരത്തിനായി ഞാന്‍ അവിടെ തിരിച്ചെത്തും. 2014 നും 2015 നും ഇടയില്‍ ആര്‍.സി.ബിയ്ക്കൊപ്പം എന്റെ ഓര്‍മകള്‍ വളരെ കുറവാണ്. ഇപ്പോള്‍ ഞാന്‍ ആവേശത്തിലാണ്, അതും ഒരു പുതിയ കൂട്ടം കളിക്കാര്‍ക്കൊപ്പം. ഞാന്‍ കണ്ടിട്ടില്ലാത്ത അല്ലെങ്കില്‍ അല്ലെങ്കില്‍ കളിച്ചിട്ടില്ലാത്ത ഒരു കൂട്ടം ആളുകള്‍ക്കൊപ്പം,’ സ്റ്റാര്‍ക്ക് ക്രിക്കറ്റ്.കോം.എയുവിലോട് പറഞ്ഞു.

‘തീര്‍ച്ചയായും ഇതൊരു പുതിയ വെല്ലുവിളിയാണ്. എന്നാല്‍ ഞാന്‍ ആവേശത്തിലുമാണ്. ലോകത്തിലെ ഏറ്റവും മികച്ച ടി-20 ലീഗാകുമ്പോള്‍ അത് അങ്ങനെയാണ്. അതിന് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. ഞാന്‍ കാത്തിരിക്കുകയാണ്,’ സ്റ്റാര്‍ക്ക് പറഞ്ഞു.

ഓസ്ട്രേലിയക്ക് വേണ്ടി ഇന്റര്‍നാഷണല്‍ ടെസ്റ്റ് മത്സരത്തിലും ഏകദിനത്തിലും ടി-ട്വന്റിയിലും 668 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഐ.പി.എല്ലിലെ 26 മത്സത്തില്‍ നിന്ന് 34 വിക്കറ്റുകളും സ്റ്റാര്‍ക്ക് സ്വന്തമാക്കിയിട്ടുണ്ട്. 2018 താരത്തെ 9.4 കോടിക്ക് കൊല്‍ക്കത്ത സ്വന്തമാക്കിയിരുന്നെങ്കിലും അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചില്ലായിരുന്നു.

Content Highlight: Mitchell Starc Talking About I.P.L

We use cookies to give you the best possible experience. Learn more