|

മഗ്രാത്തിനേയും ബ്രെറ്റ്‌ലിയെയും വെട്ടിവീഴ്ത്തി; ഓസ്‌ട്രേലിയയുടെ വിക്കറ്റ് വേട്ടയ്ക്ക് ഒറ്റത്തലവന്‍!

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ ഇന്ന് നടന്ന മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡിനെതിരെ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ബ്യുസെജര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസീസ് എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് ആണ് സ്‌കോട്ലാന്‍ഡ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി ഓസ്‌ട്രേലിയ വിജയിക്കുകയായിരുന്നു.

ഓസ്‌ട്രേലിയക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവച്ചത് ഗ്ലെന്‍ മാക്സ്വെല്‍ ആണ്. 44 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് താരത്തിനു വീഴ്ത്താന്‍ സാധിച്ചു. ആദം സാമ്പാ 30 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കിയപ്പോള്‍ ആഷ്ടന്‍ അഗറും നെല്ലിസും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി. നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങി വിക്കറ്റ് ഒന്നും നേടാന്‍ സാധിച്ചില്ലെങ്കിലും സ്റ്റാര്‍ ബൗളര്‍ ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഐ.സി.സി ലോകകപ്പിലെ പുരുഷ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം എന്ന നേട്ടമാണ് താരത്തെ തേടി എത്തിയിരിക്കുന്നത്. ഓസീസ് ഇതിഹാസ ബൗളര്‍മാരായ ഗ്ലെന്‍ മഗ്രാത്തിനെയും ബ്രെറ്റ്‌ലിയേയും മറികടന്നാണ് മിച്ചല്‍ ഈ ഐതിഹാസിക നേട്ടം കൊയ്തത്.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഐ.സി.സി ലോകകപ്പിലെ പുരുഷ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ്, മത്സരം

മിച്ചല്‍ സ്റ്റാര്‍ക്ക് – 94 – 50*

ഗ്ലെന്‍ മഗ്രാത്ത് – 71 – 39

ആദം സാംപ – 59 – 32

പാറ്റ് കമ്മിന്‍സ് – 51 – 42

ബ്രെറ്റ്‌ലി – 45 – 25

മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡിനു വേണ്ടി മിന്നും പ്രകടനം കാഴ്ചവച്ചത് സൗത്ത് മുന്‍ ആഫ്രിക്കന്‍ താരമായ ബ്രണ്ടന്‍ മക്മുള്ളനാണ്. 34 പന്തില്‍ 66 റണ്‍സ് നേടിയാണ് താരം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. ആറ് സിക്സ്റും രണ്ട് ബൗണ്ടറിയും അടക്കം 176.47 എന്ന സ്ട്രൈക്ക് റേറ്റിനാണ് താരം ബാറ്റ് ചെയ്തത്.

ഇതോടെ ഗ്രൂപ്പ് ബിയില്‍  നാല് വിജയവുമായി എട്ട് പോയിന്റോടെ ഓസ്‌ട്രേലിയയാണ് മുന്നില്‍. സൂപ്പര്‍ 8ല്‍  പിന്നാലെ ഇംഗ്ലണ്ട് അഞ്ച് പോയിന്റ് സ്വന്തമാക്കി ഗ്രൂപ്പില്‍ രണ്ടാമത് ഉണ്ട്.

Content Highlight: Mitchell Starc In Record Achievement In ICC Events