|

എല്ലാ ഫോര്‍മാറ്റിലും കഴിവ് തെളിയിച്ചവനാണ് അവന്‍, നിങ്ങള്‍ ഒരുപടി മുന്നിലാണ്; സൂപ്പര്‍ താരത്തെ പ്രശംസിച്ച് ഹെഡും സ്റ്റാര്‍ക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ മുന്നിലുള്ള വലിയ റെഡ് ബോള്‍ ഇവന്റാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി. ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പര നവംബര്‍ 22നാണ് ആരംഭിക്കുന്നത്. പെര്‍ത്തില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ വമ്പന്‍ മുന്നൊരുക്കത്തിലാണ്.

പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയുടെ സ്റ്റാര്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് സംസാരിക്കുകയാണ് ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കും സ്റ്റാര്‍ ബാറ്റര്‍ ട്രാവിസ് ഹെഡും.

ബുംറ തന്റെ മുന്‍ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 32 വിക്കറ്റ് നേടിയിട്ടുണ്ട്, മാത്രമല്ല ഏതൊരു സാഹചര്യത്തിലും കളിക്കാനുള്ള താരത്തിന്റെ കഴിവിനെയും സ്റ്റാര്‍ക്ക് പ്രശംസിച്ചു.

‘ജസ്പ്രീത് ബുംറയുടെ എക്‌സിക്യൂഷന്‍ അതിമനോഹരമാണ്. എല്ലാ ഫോര്‍മാറ്റുകളിലും മിടുക്ക് തെളിയിച്ച മികച്ച താരമാണവന്‍,’ സ്റ്റാര്‍ക്ക് പറഞ്ഞു.

‘നിങ്ങള്‍ ഒരു പടി മുന്നിലാണെന്ന് തോന്നുന്നു. മത്സരത്തിന്റെ ഏത് ഫോര്‍മാറ്റും അവന്‍ അവിശ്വസനീയനാണ്. നിര്‍ണായക സമയത്ത് നിങ്ങള്‍ക്ക് വലിയ കളിക്കാരെ വേണം. അവന്‍ അവരുടെ ഏറ്റവും വലിയ കളിക്കാരനാണെന്ന് ഞാന്‍ കരുതുന്നു,’ ഹെഡ് പറഞ്ഞു.

Indian squad for the Border Gavaskar Trophy

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, യശസ്വി ജെയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍

India’s tour of Australia

ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.

രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്ലെയ്ഡ് ഓവല്‍.

മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്ബെയ്ന്‍.

ബോക്സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്

Content Highlight: Mitchell Starc And Travis Head Talking About Jasprit Bumrah

Latest Stories