| Tuesday, 21st March 2023, 11:11 am

ഇന്ത്യന്‍ മണ്ണില്‍ സ്റ്റാര്‍ക്കിനും അലീസക്കും പൊന്‍തിളക്കം; ആരാധകരുടെ മനം കവര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ 'പവര്‍ കപ്പിള്‍'; വൈറല്‍ ചിത്രങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തകര്‍പ്പന്‍ ഫോമില്‍ തുടരുമ്പോള്‍ ഭാര്യ അലീസ ഹീലിയാകട്ടെ വനിതാ പ്രീമിയര്‍ ലീഗില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്ത്യന്‍ മണ്ണില്‍ ഒരേ സമയത്താണ് ഇരുവരും തങ്ങളുടെ മികവ് കാട്ടി ആരാധകരുടെ മനം കവരുന്നതെന്നതാണ് പ്രത്യേകത.

വിശാഖപട്ടണത്ത് ഞായറാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ ഏകദിന ക്രിക്കറ്റില്‍ തന്റെ ഒമ്പതാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് സ്റ്റാര്‍ക്ക് സ്വന്തമാക്കിയിരിക്കുന്നത്. ഇടംകയ്യന്‍ പേസര്‍ക്ക് മുന്നില്‍ ബാറ്റിങ്ങിന് പേരുകേട്ട ഇന്ത്യ പതറുന്ന കാഴ്ചയാണുണ്ടായത്.

അതേസമയം വനിതാ പ്രീമിയര്‍ ലീഗില്‍ ഇതിനകം രണ്ട് അര്‍ധ സെഞ്ച്വറികള്‍ നേടിയിരിക്കുകയാണ് അലീസ ഹീലി. ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരെ 47 പന്തില്‍ പുറത്താകാതെ 96 റണ്‍സെടുത്ത് ആരാധകെ ഞെട്ടിച്ചിരിക്കുകയാണ് താരം. 18 പന്തും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.

ക്രിക്കറ്റിലെ ‘പവര്‍ കപ്പിള്‍’ എന്നറിയപ്പെടുന്ന താരദമ്പതികളുടെ ചില സുന്ദരനിമിഷങ്ങളടങ്ങിയ ഫോട്ടോ കളക്ഷന്‍സ് ചുവടെ കാണാം.

2016ലാണ് മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ഇയാന്‍ ഹീലിയുടെ മകളെ ദീര്‍ഘ നാളത്തെ പ്രയണയത്തിന് ശേഷം ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് വിവാഹം ചെയ്യുന്നത്.

ഓസ്‌ട്രേലിയന്‍ പേസര്‍ സ്റ്റാര്‍ക്ക് മിച്ചല്‍ ഏകദിന പരമ്പരക്കായി നിലവില്‍ ഇന്ത്യയില്‍ കളിക്കുമ്പോള്‍ ഭാര്യയും ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പറും യു.പി. വാരിയേഴ്‌സ് സ്‌കിപ്പറുമായ അലീസ ഹീലിയും വിമന്‍സ് ഐ.പി.എല്‍ കളിക്കാന്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്.

തന്റെ ഒമ്പതാമത്തെ വയസിലാണ് അലീസ സ്റ്റാര്‍ക്കിനെ കണ്ടുമുട്ടുന്നത്. സ്റ്റാര്‍ക്ക് വിക്കറ്റ് കീപ്പറായി കളിക്കുന്ന സമയത്താണ് ഇരുവരും പരിചയപ്പെടുന്നത്.

ഏകദിനത്തില്‍ 100ലധികം വിക്കറ്റുകള്‍ നേടിയ ബൗളര്‍മാരില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഏറ്റവും മികച്ച ബൗളിങ് സ്ട്രൈക്ക് റേറ്റ് 25.60 ആണ്.

ഏകദിനത്തിലെ തന്റെ ഒമ്പതാമത്തെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി, 50 ഓവര്‍ ഫോര്‍മാറ്റില്‍ ഷാഹിദ് അഫ്രീദിയുടെയും ബ്രെറ്റ് ലീയുടെയും നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് സ്റ്റാര്‍ക്ക്.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വനിതാ ടീമിനെതിരെ പുറത്താകാതെ നിന്ന് 96 റണ്‍സ് ഉള്‍പ്പെടെ ആറ് മത്സരങ്ങളില്‍ നിന്ന് 194 റണ്‍സ് നേടിയ യു.പി വാരിയേഴ്സ് ക്യാപ്റ്റന്‍ അലിസ ഹീലിയാണ് വിമന്‍സ് പ്രീമിയര്‍ ലീഗ് 2023ല്‍ തന്റെ ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം.

Content Highlights: Mitchell Starc and Alyssa Healy performs well in India

We use cookies to give you the best possible experience. Learn more