ബൗളിങ്ങിൽ സെഞ്ച്വറി അടിച്ച് സാന്റ്നർ
ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡ് അഫ്ഗാനിസ്ഥാനെതിരെ 139 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കി. ബ്ലാക്ക് ക്യാപ്സിന്റെ തുടർച്ചയായ നാലാം വിജയമായിരുന്നു ഇത്.
മത്സരത്തിൽ ന്യൂസിലാൻഡിന്റെ വിജയത്തോടൊപ്പം ന്യൂസിലാൻഡ് സ്പിന്നർ മിച്ചൽ സാന്റ്നർ പുതിയ നേട്ടത്തിലെത്തി. ന്യൂസിലാൻഡിന് വേണ്ടി 100 വിക്കറ്റുകളാണ് സാന്റ്നർ സ്വന്തം പേരിലാക്കിയത്.
മത്സരത്തിൽ മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. മത്സരത്തിൽ 7.4 ഓവർ ബൗൾ ചെയ്ത സാന്റ്നർ 39 റൺസ് വിട്ടുനൽകിയാണ് മൂന്ന് വിക്കറ്റുകൾ നേടിയത്. മുഹമ്മദ് നബി, നവീൻ ഉൾ ഹക്ക്, ഫസല്ലാക്ക് ഫാറൂഖി എന്നിവരുടെ വിക്കറ്റുകളാണ് സാന്റ്നർ സ്വന്തമാക്കിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 288 റൺസ് ഉയർത്തുകയായിരുന്നു. കിവീസ് ബാറ്റിങ് നിരയിൽ വില്ലി യങ്, ഗ്ലെൻ ഫിലിപ്സ്, ടോം ലാതം എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. 80 പന്തിൽ 71 റൺസ് നേടി ഫിലിപ്സും, 74 പന്തിൽ 68 റൺസുമായി ടോം ലാതവും, 64 പന്തിൽ 54 റൺസുമായി വില്ലി യങ്ങും മികച്ച പ്രകടനം നടത്തി.
അഫ്ഗാൻ ബൗളിങ് നിരയിൽ നവീൻ ഉൾ ഹഖും അസ്മത്തുളളയും രണ്ട് വിക്കറ്റുകൾ വീഴ്ത്തി മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 34.4 ഓവറിൽ 139 റൺസിന് പുറത്താവുകയായിരുന്നു.
Content Highlight: Mitchell santner takes 100 wickets for Newzealand.