അവര്‍ രണ്ട് പേരുടേയും അഭാവം ചെന്നൈക്ക് വലിയ തിരിച്ചടിയാണ്; മിച്ചല്‍ മെക്ലനഗന്‍
Sports News
അവര്‍ രണ്ട് പേരുടേയും അഭാവം ചെന്നൈക്ക് വലിയ തിരിച്ചടിയാണ്; മിച്ചല്‍ മെക്ലനഗന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 12th May 2024, 4:26 pm

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ചെന്നൈയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ചെന്നൈയുടെ തട്ടകമായചെപ്പോക് സ്റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ മത്സരത്തില്‍ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. ജോസ് ബട്‌ലര്‍ (21) യശസ്വി ജയ്‌സ്വാള്‍ (24) എന്നിവരേയാണ് ടീമിന് നഷ്ടമായത്.

എന്നാല്‍ ബൗള്‍ ചെയ്യുന്ന ചെന്നൈയെ സംബന്ധിച്ചിടത്തോളം മികച്ച രണ്ട് പേസ് ബൗളര്‍മാരുടെ അഭാവം വമ്പന്‍ തിരിച്ചടിയാണെന്നാണ് മുന്‍ ന്യൂസിലാന്‍ഡ് പേസ് ബൗളര്‍ മിച്ചല്‍ മെക്ലനഗന്‍ പറയുന്നത്.

‘പതിരാനയുടെയും മുസ്ഥഫിസൂറിന്റെയും വിക്കറ്റ് വീഴ്ത്താനുള്ള കഴിവാണ് ചെന്നൈക്ക് നഷ്ടമായത്. അത് പോലെ ഒരു വിക്കറ്റില്‍ അവര്‍ ഒരു വഴി കണ്ടെത്തുമെന്ന് നിങ്ങള്‍ക്ക് തോന്നുമായിരുന്നു,’ മക്ലെനഗന്‍ കുറിച്ചു. കഴിഞ്ഞ മത്സരത്തില്‍ നാല് ഓവര്‍ എറിയാന്‍ ഡാരില്‍ മിച്ചലിനെ ആശ്രയിക്കേണ്ടി വന്നത് അനുയോജ്യമല്ല,’ അദ്ദേഹം തുടര്‍ന്നു.

ചെന്നൈക്ക് വേണ്ടി മിന്നും പ്രകടനമാണ് മതീഷ പതിരാനയും മുസ്ഥഫിസൂറും കാഴ്ചവെച്ചത്. പതിരാന ഈ സീസണില്‍ 169 റണ്‍സ് വിട്ടുകൊടുത്ത് 13 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. മുസ്ഥഫിസൂര്‍ 318 റണ്‍സ് വിട്ടുകൊടുത്ത് 14 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

രാജസ്ഥാന്‍ റോയല്‍സ് ഇലവന്‍: ജോസ് ബട്ലര്‍, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍, ശുഭം ദുബെ, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, അവേഷ് ഖാന്‍, യുസ്വേന്ദ്ര ചാഹല്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇലവന്‍: ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രച്ചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ശിവം ദുബെ, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (കീപ്പര്‍), ശര്‍ദുല്‍ താക്കൂര്‍, മഹീഷ് തീക്ഷണ, തുഷാര്‍ ദേശ്പാണ്ഡെ, സിമര്‍ജീത് സിങ്.

 

 

Content Highlight: Mitchell McClenaghan Talking About CSK Missing Bowlers