കൂറ്റന്‍ സിക്‌സിനു എട്ട് റണ്‍സ് വേണമെന്ന ധോണിയുടെ 'വാദത്തെ' ട്രോളി മുംബൈ താരം; കുറ്റിതെറിച്ചാല്‍ മൂന്നുവിക്കറ്റ് നല്‍കുമോയെന്ന് മറുചോദ്യം; പിന്തുണയുമായി സ്റ്റൈയ്‌നും
Cricket
കൂറ്റന്‍ സിക്‌സിനു എട്ട് റണ്‍സ് വേണമെന്ന ധോണിയുടെ 'വാദത്തെ' ട്രോളി മുംബൈ താരം; കുറ്റിതെറിച്ചാല്‍ മൂന്നുവിക്കറ്റ് നല്‍കുമോയെന്ന് മറുചോദ്യം; പിന്തുണയുമായി സ്റ്റൈയ്‌നും
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th April 2018, 4:58 pm

മുംബൈ: ഐ.പി.എല്‍ അവാര്‍ഡ് ദാന ചടങ്ങിനിടെ ചെന്നൈ സൂപ്പര്‍കിങ്‌സ് നായകന്‍ എം.എസ് ധോണി നടത്തിയ പ്രസ്താവനയെ ട്രോളി ബൗളിങ്ങ് താരങ്ങള്‍. സ്‌റ്റേഡിയത്തിനു പുറത്തുപോകുന്ന കൂറ്റന്‍ സിക്‌സുകള്‍ക്ക് എട്ടുറണ്‍സ് നല്‍കണമെന്ന ധോണിയുടെ തമാശയെ പരിഹസിച്ചാണ് ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളറും ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരവുമായ മഗ്ലെനനാണ് ബൗളര്‍ കുറ്റിതെറിപ്പിച്ചാല്‍ മൂന്നു വിക്കറ്റ് നല്‍കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്.

ധോണിയുടെ അഭിപ്രായപ്രകടനത്തിനു പിന്നാലെ നിശ്ചിത പരിധിയില്‍കൂടുതലുള്ള സിക്‌സറുകള്‍ക്ക് എട്ട് റണ്‍സ് നല്‍കുന്നതിനെക്കുറിച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വിറ്ററിലൂടെ പ്രതികരണം ആരാഞ്ഞിരന്നു. ഇതിനു റീ ട്വീറ്റുമായാണ് മഗ്ലെനന്‍ രംഗത്തെത്തിയത്.

“വളരെ നല്ല ഐഡിയയാണത്. അതുപോലെ ക്ലീന്‍ ബൗള്‍ഡാകുന്ന സമയത്തും ഒറ്റകൈയ്യില്‍ ക്യാച്ചെടുക്കുന്ന സമയത്തും ടീമിന്റെ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തണം” എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.

മഗ്ലെനന്റെ മറുപടിക്ക് പിന്തുണയുമായി ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരം ഡെയന്‍ സ്റ്റൈയ്‌നും രംഗത്തെത്തി. കൃത്യമായ മറുപടിയെന്ന തരത്തിലായിരുന്നു സ്റ്റൈയ്‌ന്റെ ട്വീറ്റ്.

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേവ്‌സും തമ്മിലുള്ള മത്സരത്തിനു പിന്നാലെയായിരുന്നു കുറ്റന്‍ സിക്‌സിനു എട്ടു റണ്‍സ് നല്‍കണമെന്ന “വാദം” ധോണി മുന്നോട്ടു വച്ചത്. മത്സരത്തില്‍ കൊല്‍ക്കത്ത 17 സിക്‌സും ചെന്നൈ 14 സിക്‌സറുകളും പറത്തിയിരുന്നു.