ഓസ്‌ട്രേലിയ-പാകിസ്ഥാന്‍ ആദ്യ ടെസ്റ്റ് മത്സരത്തില്‍ 360 റണ്‍സിന്റെ തകര്‍പ്പന്‍ ജയം ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് കാഴ്ചവെച്ചത്.
ഈ മിന്നും പ്രകടനത്തിന് പിന്നാലെ പ്ലയെര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് മിച്ചല്‍ മാര്‍ഷ് സ്വന്തമാക്കി. ഈ അവാര്‍ഡ് ലഭിച്ചതിന് ശേഷം മാര്‍ഷിന്റെ മികച്ച പെരുമാറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തന്റെ പ്ലയെര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് തന്റെ ആരാധകന് സമ്മാനിക്കുകയായിരുന്നു മാര്‍ഷ്.
പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് ഗാലറിയില്‍ ഉണ്ടായിരുന്ന ആരാധകന് നല്‍കുകയായിരുന്നു മാര്‍ഷ്. ഈ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്.
മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ 107 പന്തില്‍ 90 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 68 പന്തില്‍ പുറത്താകാതെ 63 റണ്‍സ് നേടിയും ആയിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. ഈ മികച്ച പ്രകടനമാണ് താരത്തെ പ്ലെയര്‍ ഓഫ് ദ അവാര്‍ഡ് നേട്ടത്തിന് അര്‍ഹനാക്കിയത്.
ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസീസ് പാകിസ്ഥാനെ ബൗളിങ്ങിനയക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് 487 റണ്‍സിന് പുറത്താവുകയായിരുന്നു. ഓസ്‌ട്രേലിയയുടെ ബാറ്റിങ്ങില്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 211 പന്തില്‍ 164 റണ്‍സ് നേടിയായിരുന്നു വാര്‍ണറിന്റെ തകര്‍പ്പന്‍ ഇന്നിങ്സ്. 16 ഫോറുകളുടെയും നാല് സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു വാര്‍ണറിന്റെ മിന്നും ഇന്നിങ്സ്. വാര്‍ണറിന് പുറമെ മിച്ചല്‍ മാര്‍ഷ് 90 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.
പാകിസ്ഥാന്‍ ബൗളിങ് നിരയില്‍ അരങ്ങേറ്റ മത്സരത്തില്‍ ആമീര്‍ ജമാല്‍ ആറ് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.
Mitch Marsh – what a guy! A special end to the West Test for this young fan.
via https://t.co/iA8L5eeOt5 pic.twitter.com/FuVjzmc4d9
— cricket.com.au (@cricketcomau) December 17, 2023
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 271 റണ്‍സിന് പുറത്താവുകയായിരുന്നു. പാക് ബാറ്റിങ് നിരയില്‍ 62 റണ്‍സ് നേടി ഇമാം ഉള്‍ ഹഖ് മികച്ച പ്രകടനം നടത്തി.
ഓസീസ് ബൗളിങ്ങില്‍ നഥാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റും പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി മികച്ച പ്രകടനം നടത്തി.
രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 233-5 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ പാകിസ്ഥാന്‍ 89 റണ്‍സിന് പുറത്താവുകയായിരുന്നു. സുവാദ് ഷക്കീല്‍ മാത്രമാണ് 20ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. ഓസ്‌ട്രേലിയന്‍ ബൗളിങ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ കങ്കാരുപട 360 റണ്‍സിന്റെ പടുകൂറ്റന്‍ ജയം സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് ഓസ്‌ട്രേലിയ. ഡിസംബര്‍ 26നാണ് രണ്ടാം ടെസ്റ്റ് മത്സരം നടക്കുക.
Content Highlight: Mitchell Marsh gift for this young fan