ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനം മികച്ച തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് പാകിസ്ഥാന്‍. നാല് വിക്കറ്റ് നഷ്ടത്തില്‍ വെറും 16 റണ്‍സിന് ഓസീസിനെ വലിഞ്ഞുമുറുക്കിയാണ് മെന്‍ ഇന്‍ ഗ്രീന്‍ തിരിച്ചടിച്ചത്.
ആദ്യ ഇന്നിങ്‌സില്‍ 54 റണ്‍സിന് പാകിസ്ഥാന്‍ പിന്നിലായിരുന്നു. എന്നാല്‍ നാല് വിക്കറ്റ് വീഴ്ത്തിയിട്ടും 100ല്‍ കൂടുതല്‍ പാര്‍ട്ണര്‍ഷിപ്പ് എടുത്ത മിച്ചല്‍ മാര്‍ഷിനെയും സ്റ്റീവ് സ്മിത്തിനേയും പുറത്താക്കാന്‍ പാകിസ്ഥാന്‍ ഏറെ കഷ്ടപ്പെട്ടിരുന്നു. മാര്‍ഷിനെ പുറത്താക്കാനുള്ള മികച്ച അവസരം അബ്ദുള്ള ഷഫീഖ് സ്ലിപ്പില്‍ നഷ്ടപ്പെടുത്തിയതോടെയാണ് മികച്ച അവസരം നഷ്ടമായത്.
16ാം ഓവറില്‍ ആദ്യ പന്തില്‍ മാര്‍ഷ് 20 റണ്‍സിന്റെ നിലയിലായപ്പോള്‍ ആയിരുന്നു സംഭവം. വലിയ ഷോര്‍ട്ടിന് മുതിര്‍ന്ന മാര്‍ഷിന്റെ ബാറ്റില്‍ എഡ്ജ് സംഭവിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ വാര്‍ണറെ വീഴ്ത്തിയിട്ടും ഒരു ക്യാച്ച് പോലും വിട്ടുകളയാന്‍ പാടില്ലായിരുന്നു എന്ന് ഷഫീഖ് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
മിസ്സ് ചെയ്ത ക്യാച്ച് ഇതാ
എന്നാല്‍ തുടര്‍ന്ന് ബാറ്റ് ചെയ്ത മിച്ചല്‍ മാര്‍ച്ച് 130 പന്തില്‍ നിന്നും 13 ബൗണ്ടറുകള്‍ നേടി 96 റണ്‍സില്‍ എത്തുകയായിരുന്നു. സെഞ്ച്വറിയിലേക്ക് എത്താന്‍ വെറും നാല് റണ്‍സിന്റെ ദൂരം മാത്രമായിരുന്നു മാര്‍ഷിന്. എന്നാല്‍ പാകിസ്ഥാന്‍ ബൗളര്‍ മിര്‍ ഹംസയുടെ പന്തില്‍ എഡ്ജ് ആയ മാര്‍ഷ് സ്ലിപ്പില്‍ ആഘാ സല്‍മാന്റെ കയ്യില്‍ എത്തുകയായിരുന്നു. ഒരു മികച്ച ഡൈവ് സ്‌ട്രെച്ചില്‍ ആയിരുന്നു ആഘ ക്യാച്ച് സ്വന്തമാക്കിയത്.
മാര്‍ഷ് 20 റണ്‍സില്‍ നില്‍ക്കവേ അബ്ദുള്ള ഷഫീക്കിന് അതേ സ്ലിപ്പില്‍ ക്യാച്ച് കൊടുത്തപ്പോള്‍ ഷഫീഖ് ഈ അവസരം പാഴാക്കുകയായിരുന്നു.
ആദ്യ മത്സരത്തില്‍ 90, 63 റണ്‍സ് എടുത്ത് മിച്ചല്‍ മാര്‍ച്ച് ആയിരുന്നു കളിയിലെ താരം.
Content Highlight: Mitchell Marsh catch at slip by Agha Salman