പന്ത് തലയില്‍ കൊണ്ട് മരിച്ച ഫില്‍ ഹ്യൂഗ്‌സിന്റെ ദുരന്തം ഏല്‍പ്പിച്ച ആഘോതത്തില്‍ നിന്നും മോചനം നേടുന്നതിന് മുമ്പായിരുന്നു ഈ സംഭവം. തന്റെ ആത്മകഥയായ റീസൈലന്റിലാണ് ജോണ്‍സണ്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
മെല്‍ബണ്‍: 2014ലെ ഇന്ത്യയ്‌ക്കെതിരായ അഡലെയ്ഡ് ടെസ്റ്റില്‍ തന്റെ ഒരു ബൗണ്‍സര്‍ വിരാട് കോഹ്‌ലിയുടെ തലയില്‍ കൊണ്ടപ്പോള്‍ താന്‍ ആകെ അസ്വസ്ഥനായെന്ന് ഓസീസ് പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍.
പന്ത് തലയില്‍ കൊണ്ട് മരിച്ച ഫില്‍ ഹ്യൂഗ്‌സിന്റെ ദുരന്തം ഏല്‍പ്പിച്ച ആഘോതത്തില്‍ നിന്നും മോചനം നേടുന്നതിന് മുമ്പായിരുന്നു ഈ സംഭവം. തന്റെ ആത്മകഥയായ റീസൈലന്റിലാണ് ജോണ്‍സണ്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനു ശേഷം ഏറെ നാള്‍ ഷോര്‍ട്ട് ബോളുകള്‍ എറിയാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും ജോണ്‍സണ്‍ പറയുന്നു.
ബാറ്റ്‌സ്മാന്‍മാരെ പ്രകോപിപ്പിക്കല്‍ എന്റെ ചുമതലയായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അതിവേഗത്തിലുള്ള ഷോര്‍ട്ട്‌ബോളുകള്‍ എറിഞ്ഞിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അഡലെയ്ഡില്‍ വിരാട് കോഹ്‌ലിക്കെതിരെ എറിഞ്ഞ ബൗണ്‍സര്‍ ഹെല്‍മറ്റില്‍ കൊണ്ടപ്പോള്‍ മനസ് വല്ലാതങ്ങ് ഉലഞ്ഞു. ഒരുതരം നിര്‍ജീവാവസ്ഥയിലായിരുന്നു താന്‍.
മനസിലെ നീറുന്ന കുറ്റബോധം കാരണം പിന്നീട് കുറേനാള്‍ ഷോട്ട്പിച്ച് പന്ത് എറിയാന്‍ പോലും തനിക്ക് കഴിഞ്ഞിരുന്നില്ല ജോണ്‍സണ്‍ കുറിക്കുന്നു.