ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെകുറിച്ച് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍.
2014ലെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ കോഹ്‌ലിയുമായി കളിക്കളത്തില്‍ ഉണ്ടായ സംഘര്‍ഷത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ജോണ്‍സണ്‍.
വിരാട് കോഹ്‌ലി തന്റെ കരിയറിലെ ഏറ്റവും എളുപ്പമുള്ള വിക്കറ്റ് ആണെന്നാണ് ജോണ്‍സണ്‍ പറഞ്ഞത്. ഇതിനോടൊപ്പം വിരാട് കോഹ്‌ലി ആരാണ്? എന്ന പരാമര്‍ശവും ജോണ്‍സണ്‍ അഴിച്ചുവിട്ടു.
2014ലെ ഇന്ത്യക്കെതിരായ പരമ്പരയില്‍ മിച്ചല്‍ ജോണ്‍സസണും കോഹ്‌ലിയും തമ്മില്‍ പന്ത് കയ്യില്‍ തട്ടിയതിനെചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. മത്സരശേഷം ഈ സംഭവത്തില്‍ കോഹ്ലിയോട് ക്ഷമ പറയുകയും ചെയ്തിരുന്നു. എന്നാല്‍ കോഹ്‌ലി ഇതിൽ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു.
2015 ഐ.സി.സി ഏകദിന ലോകകപ്പ് സെമി ഫൈനലിൽ കോഹ്‌ലിയെ ജോൺസൺ പുറത്താക്കിയിരുന്നു. ഇത്തരത്തിൽ പല തവണ കോഹ്‌ലിയെ ഓസ്ട്രേലിയൻ പേസർ പുറത്താക്കിയിട്ടുണ്ട്.
അടുത്തിടെ മിച്ചല്‍ ജോണ്‍സണ്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണറിനെതിരെയും പരാമര്‍ശം ഉന്നയിച്ചിരുന്നു.
സൗത്ത് ആഫ്രിക്കക്കെതിരെയുള്ള പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങിയ വാര്‍ണറിന് സിഡ്‌നിയില്‍ പാകിസ്ഥാനെതിരെ നടക്കുന്ന ടെസ്റ്റിലെ വിടവാങ്ങല്‍ മത്സരത്തിന് അര്‍ഹതയില്ലെന്നായിരുന്നു ജോണ്‍സന്റെ വിമര്‍ശനം. ടെസ്റ്റ് ക്രിക്കറ്റില്‍ വാര്‍ണര്‍ സമീപകാലങ്ങളില്‍ ഒന്നും ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഓസീസ് ഓപ്പണര്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്നും ജോണ്‍സണ്‍ പറഞ്ഞിരുന്നു.
2018 കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കെതിരെ നടന്ന മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിലാണ് ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും പന്തില്‍ സാന്റ്‌പേപ്പര്‍ ഉപയോഗിച്ച് കൃത്രിമം കാണിച്ചത്. ഇതിന് പിന്നാലെ ക്രിക്കറ്റ് ഓസ്ട്രിയ താരങ്ങളെ വിലക്കിയിരുന്നു.
Content Highlight: Mitchell Johnson remarks Virat Kohli.