ഐ.സി.സി ക്രിക്കറ്റര്‍ പുരസ്‌കാരം മിച്ചല്‍ ജോണ്‍സണ്
Daily News
ഐ.സി.സി ക്രിക്കറ്റര്‍ പുരസ്‌കാരം മിച്ചല്‍ ജോണ്‍സണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th November 2014, 3:00 pm

michelദുബൈ: 2014ലെ എല്‍.ജി ഐ.സി.സി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയുടെ മിച്ചല്‍ ജോണ്‍സണ്‍ ഐ.സി.സി ക്രിക്കറ്റര്‍ പുരസ്‌കാരം നേടി. മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരവും ജോണ്‍സണ്‍ തന്നെ സ്വന്തമാക്കി.

ദക്ഷിണാഫ്രിക്കന്‍ താരം എ.ബി.ഡിവില്ലിയേഴ്‌സിനെ മികച്ച ഏകദിന താരമായും തെരഞ്ഞെടുത്തു. ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാര്‍ പീപ്പിള്‍സ് ചോയിസ് പുരസ്‌കാരം നേടി.  ഇന്ത്യയുടെ വിരാട് കോഹ്‌ലിയും മികച്ച ഏകദിന താരത്തിനുള്ള അന്തിമ പട്ടികയില്‍ ഇടം പിടിച്ചിരുന്നു.

ഇംഗ്ലണ്ടിന്റെ സാറ ടെയ്‌ലറിനു വനിതകളുടെ വിഭാഗത്തില്‍ മികച്ച താരത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ഇംഗ്ലണ്ടിന്റെ േ്രഗ ബാലന്‍സാണ് എമര്‍ജിങ് പ്ലെയര്‍ ഓഫ് ദ ഇയര്‍.

കഴിഞ്ഞ സീസണില്‍ മികച്ച ഫോമിലായിരുന്ന ജോണ്‍സണ്‍ ടെസ്റ്റില്‍ 15.23 ശരാശരിയില്‍ 59 വിക്കറ്റും ഏകദിനത്തില്‍ 16 മത്സരങ്ങളില്‍ നിന്ന് 21 വിക്കറ്റും നേടി. ഇതു രണ്ടാം തവണയാണ് ജോണ്‍സണ്‍ ഐ.സി.സി ക്രിക്കറ്റര്‍ പുരസ്‌കാരം നേടുന്നത്.

ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിംഗിനു ശേഷം രണ്ടു തവണ പുരസ്‌കാരം നേടുന്ന ഏക താരവുമായി ജോണ്‍സണ്‍. പുരസ്‌കാരം വലിയ ബഹുമതിയായി കാണുന്നുവെന്നും ജോണ്‍സണ്‍ പറഞ്ഞു.

ഐ.സി.സിയുടെ മികച്ച ഏകദിന ടീമില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയും വിരാട് കൊഹ്‌ലിയും മുഹമ്മദ് ഷാമിയും റോഹിത് ശര്‍മയും ഇടംനേടിയിട്ടുണ്ട്. കൊഹ്‌ലി മൂന്നാം സ്ഥാനത്തും ധോണി ആറാം സ്ഥാനത്തുമാണ്. ഷാമി പത്താമനും റോഹിത് ശര്‍മ പന്ത്രണ്ടാമനുമാണ്.