ന്യൂദല്‍ഹി: ഫാബ്ലറ്റുകളുടെ വര്‍ദ്ധിച്ചു വരുന്ന ജനപ്രീതി മുന്നില്‍ കണ്ടുകൊണ്ട് പുതിയ ഫാബ്ലറ്റ് പുറത്തിറക്കുകയാണ് മിതാഷി. 7,499 രൂപയ്ക്കാണ് മിതാഷി 6 ഇഞ്ച് സ്ക്രീനോടുകൂടിയ ഫാബ്ലറ്റ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുന്നത്. ഡ്യുയോ കിങ് എന്നാണ് ഈ പുതിയ മോഡലിന് പേരിട്ടിരിക്കുന്നത്. 1.2 GHz ഡ്യുവല്‍ കോര്‍ പ്രോസസറും ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഒ.എസും 1 ജിബി റാമും ഈ പുതിയ ഫാബ് ലറ്റിനുണ്ട്.
ഇനി ക്യാമറയുടെ കാര്യമെടുക്കാം. മിതമായ നിരക്കില്‍ ലഭ്യമാവുന്ന ഈ ഫാബ്ലറ്റിന് പിന്നില്‍ എല്‍.ഇ.ഡി ഫ്ലാഷ് ലൈറ്റോട് കൂടിയ 5 മെഗാപിക്സല്‍ ക്യാമറയും മുന്നില്‍ 0.3 മെഗാപിക്സല്‍ ക്യാമറയുമാണുള്ളത്. 2ജി, 3ജി വൈഫൈ എന്നിവയിലൂടെയുള്ള ഇന്റര്‍നെറ്റ് സൗകര്യവും മിതാഷി ഡ്യുയോ കിങിനുണ്ട് . 9.9 ഇഞ്ച് കനമുള്ള ഇതിന്റെ ബാറ്ററി 2,600mAh ന്റേതാണ്.
കുറഞ്ഞ വിലയില്‍ മെച്ചപ്പെട്ട സാങ്കേതികതയോടെയുള്ളതും പ്രത്യേകതയുള്ളതുമായ ഉല്പന്നങ്ങള് ഉപയോക്താക്കള്‍ക്ക് നല്‍കുകയെന്നതിനാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് മിതാഷി എഡ്യുടെയ്നമെന്റ് വൈസ് പ്രസിഡന്റ് അദ്നാന് ചാര പറഞ്ഞു. ഫോണും ടാബ്ലറ്റും ഒരുപോലെ ആഗ്രഹിക്കുന്ന സാങ്കേതിക വിദ്യയോടടുത്തു കഴിയുന്ന ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ളതാണ് മിതാഷിയുടെ ഡ്യുയോ കിങ്.