കൊല്‍ക്കത്ത: ബംഗാള്‍ തെരഞ്ഞടുപ്പില്‍ അമിത പ്രതീക്ഷവെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളില്‍ ബി.ജെ.പി തീര്‍ച്ചയായും ഭരണം പിടിക്കുമെന്ന് അമിത് ഷാ അവകാശപ്പെട്ടു. 200ന് മുകളില്‍ സീറ്റുകള്‍ ബി.ജെ.പി സ്വന്തമാക്കുമെന്നും അമിത് ഷാ പറഞ്ഞു.
” തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത് എനിക്ക് ആവശ്യത്തിന് അനുഭവമുണ്ട്. ബംഗാളില്‍ 200 ലധികം സീറ്റുകളുള്ള ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കും” അമിത് ഷാ പറഞ്ഞു. ബി.ജെ.പി ഭരണത്തില്‍ എത്തുന്നതോര്‍ത്ത് തൃണമൂല്‍ ഇപ്പോള്‍ ഭയപ്പെടുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.
ബംഗാളില്‍ ഭൂരിപക്ഷ സമുദായത്തെ അണിനിരത്താന്‍ ബി.ജെ.പി ”ജയ് ശ്രീ റാം” ഉപയോഗിച്ചിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. ”ജയ് ശ്രീ റാം” വികസനം എന്ന ആശയം ഉള്‍ക്കൊള്ളുന്ന ഒന്നാണെന്നും അതിനര്‍ത്ഥം അനീതിക്കെതിരെ നിലകൊള്ളുക എന്നാണെന്നും അമിത് ഷാ അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ബംഗാളില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് നടന്നത്. കൊവിഡ് വ്യാപിക്കുന്നത് കണക്കിലെടുത്ത് ശേഷിക്കുന്ന എല്ലാ ഘട്ട വോട്ടെടുപ്പും ഒരുമിച്ച് നടത്തണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മമതയുടെ ആവശ്യം തള്ളുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക