| Wednesday, 13th May 2020, 11:38 am

സുതാര്യതയില്ല, ആരോഗ്യ സേതു ആപ്പിന് അഞ്ചില്‍ രണ്ട് സ്റ്റാറുകള്‍ മാത്രം നല്‍കി മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ആരോഗ്യ സേതു ആപ്പിന് അഞ്ചില്‍ രണ്ട് സറ്റാറുകള്‍ നല്‍കി കാംബ്രിഡ്ജിലെ
മസാച്ചുെസെറ്റ് ഇന്‍സ്റ്റിറ്റ്‌യൂട്ട് ഓഫ് ടെക്‌നോളജി.

സുതാര്യതയില്ലായ്മ, ആപ്പ് ഉപയോഗിക്കണമെന്ന നിര്‍ബന്ധം , ആര്‍ക്കാണ് ആപ്പ് ശേഖരിക്കുന്ന വിവരങ്ങള്‍ കൈമാറുന്നത് എന്ന് വ്യക്തമാക്കാതിരിക്കല്‍ എന്നിവയാണ് ആരോഗ്യ സേതു ആപ്പിന് പോയിന്റ് കുറയാന്‍ കാരണം. ചൈനയിലെ കൊവിഡ് നീരീക്ഷണ ആപ്പിന് പൂജ്യം പോയിന്റാണ് മസാച്ചുസെറ്റ് നല്‍കിയത്. വിവിധ രാജ്യങ്ങളിലെ 25 കൊവിഡ് നിരീക്ഷണ ആപ്പാണ് മസാച്ചുസെറ്റ് വിശകലനം ചെയ്തത്.

ഓസ്‌ട്രേലിയ, അയര്‍ലന്റ്, ഇസ്രഈല്‍, നോര്‍വെ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലെ ആപ്പിന് അഞ്ചില്‍ അഞ്ച് സ്റ്റാറും ലഭിച്ചു. തിങ്കളാഴ്ച ആരോഗ്യ സേതു ആപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രം കൊണ്ടു വന്നിരുന്നു. കൊവിഡ് സംബന്ധമായി മാത്രമേ ആപ്പ് ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുമെന്നും 180 ദിവസത്തിനു ശേഷം ഈ ശേഖരിച്ച ഡാറ്റകള്‍ ഡിലീറ്റ് ചെയ്യുമെന്നുമാണ് പുതിയ ഭേദഗതി.

മെയ് ഒന്നിനാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവിടുന്നത്. പൊതുമേഖലയിലേയും സ്വകാര്യമേഖലയിലെയും ജീവനക്കാര്‍ക്ക് ആപ്പ് നിര്‍ബന്ധമാക്കി. പ്രാദേശിക അധികൃതരോട് കണ്ടെയിന്‍മെന്റ് സോണുകളില്‍ ആപ്പിന്റെ ഉപയോഗം 100 ശതമാനമാക്കാനും ദേശീയ ദുരന്തനിവാരണ ആക്ടിന്റെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more