പത്തനംതിട്ട: ശബരിമല കലാപവേളയില്‍ അതൊരു ‘സുവര്‍ണാവസരമായി’ കണ്ട് ശബരിമല കയറിയ രണ്ട് എന്‍.ഡി.എ മന്ത്രിമാരും പരാജയത്തിലേക്ക്. കേന്ദ്രമന്ത്രിമാരായ അല്‍ഫോണ്‍സ് കണ്ണന്താനം, പൊന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് പരാജയപ്പെട്ടത്.
എറണാകുളത്ത് 99363 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്താണ് അല്‍ഫോണ്‍സ് കണ്ണന്താനം. 15.48 ശതമാനം വോട്ടുകള്‍ മാത്രമാണ് ഇവിടെ കുമ്മനത്തിന് ലഭിച്ചത്. 3,51832 വോട്ടുകള്‍ നേടി കോണ്‍ഗ്രസിന്റെ ഹൈബി ഈഡന്‍ വിജയക്കുതിപ്പ് തുടരുകയാണ്. രണ്ടാം സ്ഥാനത്ത് 211631 വോട്ടുമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. രാജീവാണ് ഉള്ളത്.
ശബരിമലയില്‍ ക്രമീകരണങ്ങള്‍ വിലയിരുത്താനെന്ന അവകാശവാദത്തോടെ സന്ദര്‍ശനത്തിനെത്തിയ അല്‍ഫോണ്‍സ് കണ്ണന്താനം സോപാനത്തില്‍ ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ശബരിമല വികസനത്തിനായി 105 കോടി രൂപയുടെ പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ഇരുമുടിക്കെട്ടുമായാണ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ശബരിമലയിലെത്തിയത്. ശബരിമല നടയില്‍ കണ്ണുകള്‍ നിറച്ച് കൈകൂപ്പി നില്‍ക്കുന്ന പൊന്‍ രാധാകൃഷ്ണന്റെ ഫോട്ടോ ബി.ജെ.പി വലിയ തോതില്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. നിലയ്ക്കലിതെത്തിയ വേളയില്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തതിന്റെ പേരില്‍ അദ്ദേഹം പൊലീസുമായി തര്‍ക്കിച്ചതും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.
തമിഴ്‌നാട്ടിലെ കന്യാകുമാരി മണ്ഡലത്തിലാണ് പൊന്‍ രാധാകൃഷ്ണന്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ എച്ച്. വസന്തകുമാറാണ് ഇവിടെ മുന്നിട്ടുനില്‍ക്കുന്നത്. 187729 വോട്ടാണ് അദ്ദേഹം നേടിയത്. 86048 വോട്ടുകളാണ് പൊന്‍രാധാകൃഷ്ണന് ലഭിച്ചത്. ഐ.എന്‍.സി