| Sunday, 26th March 2023, 5:03 pm

നിഗൂഢതകള്‍ ഒളിപ്പിച്ച് 'മിസ്റ്റര്‍ ഹാക്കര്‍' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍; മലയാളത്തിന്റെ പ്രിയ താരങ്ങള്‍ ചേര്‍ന്ന് പുറത്തിറക്കി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സി.എഫ്.സി ഫിലിംസിന്റെ ബാനറില്‍ നവാഗതനായ ഹാരിസ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിക്കുന്ന ‘മിസ്റ്റര്‍ ഹാക്കര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി. മലയാളത്തിലെ പ്രമുഖ നിര്‍മാതാവായ എസ്. ജോര്‍ജ്, സംവിധായകന്‍ ജോണി ആന്റണി, സജി സുരേന്ദ്രന്‍, സി.സി.എഫ് പ്രസിഡന്റ് അനില്‍ തോമസ്, താരങ്ങളായ വിനു മോഹന്‍, സഞ്ജു ശിവറാം, ജോണി ആന്റണി, സാജു നവോദയ, സിനോജ് വര്‍ഗീസ്, വിദ്യ വിനു മോഹന്‍, എന്നിവര്‍ ചേര്‍ന്നാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

ആകാംഷാഭരിതവും നിഗൂഢതകള്‍ ഒളിപ്പിക്കുന്നതുമായ സിനിമ മുഹമ്മദ് അബ്ദുള്‍ സമദ്, സൗമ്യ ഹാരിസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. എറണാകുളം, വാഗമണ്‍, തലയോലപ്പറമ്പ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയില്‍ ഹാരിസ്, ദേവന്‍, ഭീമന്‍ രഘു, സോഹന്‍ സീനുലാല്‍, സാജു നവോദയ, ഷെഫീഖ് റഹ്മാന്‍, എം.എ. നിഷാദ്, മാണി.സി. കാപ്പന്‍, തോമസ് റോയ്, ഷാന്‍ വടകര, സാജന്‍ സൂര്യ, അലി റഹ്മാന്‍, സയ്യിദ് അടിമാലി തുടങ്ങിയവരാണ് അഭിനയിക്കുന്നത്.


അഷറഫ് പാലാഴി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം വിപിന്‍ എം.ജിയാണ് കൈകാര്യം ചെയ്യുന്നത്. രാജീവ് ആലുങ്കല്‍, ഹരി മേനോന്‍ എന്നിവരുടെ വരികള്‍ക്ക് റോണി റാഫേല്‍, സുമേഷ് കൂട്ടിക്കല്‍, റോഷന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്ന് സംഗീതം ഒരുക്കുന്നു. എസ്.ജെ. ഗോഡ്‌സണ്‍ന്റേതാണ് പശ്ചാത്തലസംഗീതം.

പി.ജയചന്ദ്രന്‍, വിധു പ്രതാപ്, നജീം അര്‍ഷദ്, ബേബി, അഭിജിത് കൊല്ലം, വിവേക് ആനന്ദ്, നിത്യാ മാമ്മന്‍, കാവ്യ.എസ്.ചന്ദ്ര എന്നിവരാണ് ഗായകര്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: റഷീദ് ഇ.എ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ചാക്കോ കാഞ്ഞൂപ്പറമ്പന്‍, കലാസംവിധാനം: രാജന്‍ ചെറുവത്തൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാന്‍ വടകര, ആക്ഷന്‍:അഷറഫ് ഗുരുക്കള്‍,ജിറോഷ്, വസ്ത്രാലങ്കാരം: ഗായത്രി നിര്‍മ്മല, മേക്കപ്പ്: മനു പാലോട്, അസോസിയേറ്റ് ഡയറക്ടര്‍: വിനോദ് ചന്ദ്രന്‍, സ്റ്റില്‍സ്: ഷാലു പേയാട്, പബ്ലിസിറ്റി ഡിസൈന്‍സ്: രാഹുല്‍ രാജ്, പി.ആര്‍.ഒ: പി. ശിവപ്രസാദ്, നിയാസ് നൗഷാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

content highlight: mister hacker movie first look poster

We use cookies to give you the best possible experience. Learn more