ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ് ജനജീവിതം താളം തെറ്റിക്കുന്നു. പുലര്‍ച്ചയോടെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതേത്തുടര്‍ന്ന് ദല്‍ഹി അടക്കമുള്ള നഗരങ്ങളില്‍ റെയില്‍, വ്യോമ ഗതാഗതം തടസപ്പെട്ടു. []
റണ്‍വേയില്‍ വെളിച്ചക്കുറവിനെ തുടര്‍ന്ന് രണ്ട് ആഭ്യന്തര വിമാനങ്ങളും ഒരു രാജ്യാന്തര വിമാന സര്‍വീസും റദ്ദാക്കി. നൂറിലധികം ട്രെയിനുകളും പത്തോളം വിമാന സര്‍വീസുകളും വൈകി.
ഉത്തരേന്ത്യയില്‍ നൂറിലേറെ ട്രെയിനുകള്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വൈകിയതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു. നിരവധി ട്രെയിനുകള്‍ 12 മുതല്‍ 22 മണിക്കൂര്‍ വരെ വൈകിയാണ് ദല്‍ഹിയില്‍ എത്തിച്ചേര്‍ന്നത്.
അതോടൊപ്പം ഡല്‍ഹി- ഹൗറ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ നൂറോളം വിമാനസര്‍വീസുകളെയാണ് മൂടല്‍മഞ്ഞ് ബാധിച്ചത്.
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ വ്യോമഗതാഗതം തകരാറിലായി. 35 വിമാനങ്ങള്‍ വൈകുകയും 15 എണ്ണം റദ്ദാക്കുകയും ചെയ്തു.ചിലത് വഴിതിരിച്ചു വിട്ടു. റണ്‍വേയില്‍ നിന്നുള്ള കാഴ്ചാപരിധി 100 മീറ്ററാണ്.
അതിശൈത്യത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ 26 പേര്‍ മരിച്ചു. കനത്ത മൂടല്‍മഞ്ഞില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാണ് ആറ് പേര്‍ മരിച്ചത്. നാല് ഡിഗ്രിയില്‍ താഴെയാണ് ലക്‌നൗവില്‍ ഇന്നത്തെ താപനില. തുടര്‍ന്ന് അവിടത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജനുവരി അഞ്ചു വരെ അടച്ചിടാന്‍ കലക്ടര്‍ ഉത്തരവിട്ടു.
മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി. 50ല്‍ അധികം ട്രെയിനുകള്‍ ഇന്നു രാവിലെ മുതല്‍ വൈകിയാണു സര്‍വീസ് നടത്തുന്നത്.