| Thursday, 23rd September 2021, 5:56 pm

ഉത്തര്‍പ്രദേശില്‍ ഇനി പഴയ കളിയല്ല; മിഷന്‍ യു.പിയുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമായി കോണ്‍ഗ്രസ്. ഉടന്‍ തന്നെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.

പൊതുവേ തെരഞ്ഞെടുപ്പ് അടുക്കാറാകുമ്പോള്‍ പട്ടിക പുറത്തുവിടുന്ന പതിവ് ശൈലിയില്‍ നിന്ന് മാറി ഇത്തവണ നേരത്തെ പട്ടിക പുറത്തുവിടാനാണ് പദ്ധതി.

150 നിയമസഭാ സീറ്റുകളില്‍ മത്സരിപ്പിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി പരിശോധിച്ചുവെന്നും പോളിംഗ് തന്ത്രങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി കണ്‍ട്രോള്‍ റൂമുകള്‍ ഇതിനകം 78 അസംബ്ലി സെഗ്മെന്റുകളില്‍ സ്ഥാപിച്ചിട്ടുണ്ടെന്നുമാണ് ഉന്നത വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

യു.പി കോണ്‍ഗ്രസിന്റെ ചുമതല പ്രിയങ്കാ ഗാന്ധി വഹിക്കുന്നതുകൊണ്ടുതന്നെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് നിര്‍ണായകമാണ്.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ മത്സരിക്കുന്നത് വിജയിക്കാനാണ്. ഉടന്‍ തന്നെ ഞങ്ങള്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും, അങ്ങനെവരുമ്പോള്‍ അവര്‍ക്ക വോട്ടര്‍മാരെ കാണാന്‍ സമയം കിട്ടും, കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

2017 ലെ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്.
403 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞതവണ 312 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more