മിഷന്‍ യു.പി: ഉത്തര്‍പ്രദേശില്‍ ഒരു മുഴം മുന്നേയെറിഞ്ഞ് കോണ്‍ഗ്രസ്; സമ്പൂര്‍ണ മാറ്റം
national news
മിഷന്‍ യു.പി: ഉത്തര്‍പ്രദേശില്‍ ഒരു മുഴം മുന്നേയെറിഞ്ഞ് കോണ്‍ഗ്രസ്; സമ്പൂര്‍ണ മാറ്റം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st March 2021, 12:12 pm

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ നീക്കങ്ങളുമായി കോണ്‍ഗ്രസ്. യു.പി കോണ്‍ഗ്രസ് കമ്മിറ്റിയില്‍ അടിയന്തരമായ വിപുലീകരണത്തിന് അംഗീകാരമായി.

മൂന്ന് വൈസ് പ്രസിഡന്റുമാര്‍, 13 ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 69 പുതിയ ഭാരവാഹികളുടെ പട്ടിക പുറത്തുവിട്ടു. യു.പി പി.സി.സിയുടെ 53 സെക്രട്ടറിമാരും പട്ടികയില്‍ ഉള്‍പ്പെടുന്നു.

വിശ്വ വിജയ് സിംഗ്, ഗ്യാദിന്‍ അനുരാഗി, ദീപക് കുമാര്‍ എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍. ഇതോടെ വൈസ് പ്രസിഡന്റുമാരുടെ എണ്ണം എട്ടായി.

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കമ്മിറ്റക്കകത്തെ പുതിയ മാറ്റങ്ങള്‍. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനും പാര്‍ട്ടി ശ്രദ്ധിച്ചിട്ടുണ്ട്.

2022ലെ തെരഞ്ഞെടുപ്പ് മാത്രമല്ല, ഏപ്രില്‍ 15 ന് നടക്കാന്‍ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടുകൊണ്ടാണ് കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:Mission UP: Congress appoints 3 new V-Ps, 13 general secretaries