| Saturday, 29th May 2021, 6:46 pm

ക്യാപ്റ്റന്‍ അഭിനവായി കൈലാഷ്, നിഗൂഢത നിറച്ച് അപ്പാനി ശരത് മിഷന്‍ സി ട്രെയ്‌ലര്‍ പുറത്തിറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: അപ്പാനി ശരത്, കൈലാഷ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ‘മിഷന്‍ സി’യുടെ ട്രെയിലര്‍ പുറത്തെത്തി. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം മുഴുനീള ആക്ഷന്‍ ത്രില്ലറാണ്.

ഹൈജാക്കിങുമായി ബന്ധപ്പെട്ട ത്രില്ലര്‍ കഥയാണ് ചിത്രം പറയുന്നത്. മേജര്‍ രവി, ജയകൃഷ്ണന്‍, ബാലാജിശര്‍മ്മ എന്നിവരെകൂടാതെ 35 ഓളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മീനാക്ഷി ദിനേശ് ആണ് നായിക. പൊറിഞ്ചു മറിയം ജോസില്‍ നൈല ഉഷയുടെ െചറുപ്പകാലം അവതരിപ്പിച്ച് ശ്രദ്ധനേടിയ മീനാക്ഷി ആദ്യമായി നായികയാകുന്ന ചിത്രം കൂടിയാണിത്.

സംവിധായകന്‍ തന്നെ തിരക്കഥ എഴുതിയ ചിത്രം തമിഴിലും മലയാളത്തിലും ഒരേസമയം റിലീസ് ചെയ്യും.മുല്ലാ ഷാജി നിര്‍മിക്കുന്ന ചിത്രത്തിന് സുശാന്ത് ശ്രീനി ക്യാമറ ചെയ്യുന്നു.

സംഗീതം ഹണിപാര്‍ഥസാരഥി. പശ്ചാത്തല സംഗീതം എബി ടോം സിറിയക്. ഗാനരചന സുനില്‍ ജി. ചേറുകടവ്. എഡിറ്റിങ് റിയാസ് കെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

mission c new Malayalam Movie official trailer out Appani Sharath, Kailash, Major Ravi 

We use cookies to give you the best possible experience. Learn more