തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കവേ ഇന്നലെ മുതല്‍ കാണാതായ യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ ഗണ്‍മാനെ കണ്ടെത്തി.
തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ ജയ് ഘോഷിനെയാണ് വീടിന് സമീപത്തുള്ള ഒരു സ്ഥലത്ത് വെച്ച് കണ്ടെത്തിയത്.
ഇദ്ദേഹത്തിന്റെ കൈ മുറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. അതേസമയം എന്താണ് സംഭവിച്ചതെന്നതില്‍ വ്യക്തതയില്ല. അവശനായ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
മൂന്ന് വര്‍ഷമായി യു.എ.ഇ കോണ്‍സുലേറ്റിലാണ് ഘോഷ് ജോലി ചെയ്തിരുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയുമായും സന്ദീപുമായും ഘോഷ് ഫോണില്‍ ബന്ധപ്പെട്ട തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
മുന്‍പ് തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറില്‍ ജോലി ചെയ്തിരുന്ന ഘോഷിന് ചിലരില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
ഇന്നലെ വൈകുന്നേരം മുതലായിരുന്നു ഇദ്ദേഹത്തെ കാണാതായത്. തുമ്പയിലെ ഭാര്യ വീടിന് സമീപത്ത് വെച്ചാണ് കാണാതായത്. ഇദ്ദേഹത്തിന്റെ തോക്ക് ഇന്നലെ എ.ആര്‍ ക്യാമ്പില്‍ തിരിച്ചേല്‍പ്പിച്ചിരുന്നു. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഇന്നലെ മുഴുവന്‍ പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് അദ്ദേഹം എങ്ങനെ വീടിന് സമീപത്തെത്തി എന്ന കാര്യത്തിലും വ്യക്തതയില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ