ന്യൂയോര്‍ക്ക്: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായ ടൈറ്റന്‍ മുങ്ങിക്കപ്പല്‍ തകര്‍ന്നതായി സ്ഥിരീകരണം. മുങ്ങിക്കപ്പലിലുണ്ടായിരുന്ന അഞ്ച് പേരും മരണത്തിന് കീഴടിങ്ങിയെന്ന് യു.എസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
1,600 അടി താഴ്ചയില്‍ ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയാതായാണ് റിപ്പോര്‍ട്ടുകള്‍. ഉപരിതലത്തില്‍ നിന്ന് ഏകദേശം നാല് കിലോമീറ്റര്‍ അകലെയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് റോയിട്ടേഴ്സിന്റെ പ്രത്യേക റിപ്പോര്‍ട്ടില്‍ പറഞ്ഞു.
പേടകം പൊട്ടിത്തെറിച്ചതാകാമെന്നും യു.എസ് കോസ്റ്റിനെ ഉദ്ധരിച്ച് ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപമാണ് പൊട്ടത്തെറി സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം കണ്ടെടുക്കുക എന്നത് ദുഷ്‌ക്കരമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
The wreckage of the submersible “Titan” was found 200 meters from the bow of the “Titanic” – US Coast Guard pic.twitter.com/kfO2wSNK9G
— Sprinter (@Sprinter99880) June 22, 2023
ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവുമായ സ്റ്റോക്ടണ്‍ റഷ്, ബ്രിട്ടീഷ് ശതകോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, പാകിസ്ഥാന്‍ വ്യവസായഭീമന്‍ ഷഹ്‌സാദാ ദാവൂദും മകന്‍ സുലെമാനും, ഫ്രഞ്ച് സമുദ്ര പര്യവേഷകന്‍ പോള്‍ ഹെന്റി നാര്‍ജിയോലെറ്റ് എന്നിവരാണ് ടൈറ്റന്‍ പേടകത്തിലുള്ളത്. കഴിഞ്ഞ നാല് ദിവസമായി അറ്റലാന്റിക് സമുദ്രത്തില്‍ ഇവര്‍ക്കുള്ള തെരച്ചില്‍ നടത്തുകയായിരുന്നു.
ഞായറാഴ്ച രാവിലെയാണ് പോളാര്‍ പ്രിന്‍സ് എന്ന കനേഡിയന്‍ കപ്പലില്‍നിന്ന് ഓഷ്യന്‍ ഗേറ്റ് എക്‌സ്‌പെഡീഷന്‍സ് കമ്പനിയുടെ ടൈറ്റന്‍ അന്തര്‍വാഹിനി ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്ര ആരംഭിച്ചത്. എന്നാല്‍ സമുദ്രാന്തര്‍ഭാഗത്തേക്കെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ടൈറ്റനുമായുള്ള ബന്ധം പോളാര്‍ പ്രിന്‍സിന് നഷ്ടപ്പെടുകയായിരുന്നു.
Content Highlight: Missing Titanic submarine wreck confirmed in Atlantic Ocean