| Monday, 2nd December 2019, 1:54 pm

കാണാതായ ആറുവയസ്സുകാരി കൊല്ലപ്പെട്ട നിലയില്‍; ലൈംഗികമായി ആക്രമിച്ച ശേഷം ബെല്‍റ്റ് കൊണ്ട് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പുര്‍: രാജസ്ഥാനിലെ ടോങ്ക് ജില്ലയില്‍ നിന്നും ശനിയാഴ്ച കാണാതായ ആറുവയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ലൈംഗികമായി ആക്രമിക്കപ്പെട്ട നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ലൈംഗികമായി ആക്രമിച്ച ശേഷം, കുട്ടി യൂണിഫോമിനൊപ്പം ധരിച്ചിരുന്ന ബെല്‍റ്റ് കൊണ്ട് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഖേതാഡി ഗ്രാമത്തിലെ കുറ്റിക്കാട്ടില്‍ നിന്നാണ് പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കുട്ടിയുടെ സ്‌കൂളില്‍ ശനിയാഴ്ച കായിക മത്സരമുണ്ടായിരുന്നു. ഇതിനു ശേഷമാണ് കുട്ടിയെ കാണാതായതെന്ന് പൊലീസ് പറയുന്നു. വൈകീട്ട് മൂന്നു മണിയായിട്ടും കുട്ടി വീട്ടിലെത്താതായതോടെ ബന്ധുക്കള്‍ തിരച്ചില്‍ ആരംഭിച്ചു.

ബന്ധുക്കളുടെ വീടുകളിലും സമീപത്തെ വയലുകളിലും അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് സ്‌കൂളില്‍ നിന്ന് അര കിലോമീറ്റര്‍ അകലെയായി മൃതദേഹം കണ്ടെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, സംഭവ സ്ഥലത്തെത്തിയെ പൊലീസിനും ഫോറന്‍സിക് വിദഗ്ദര്‍ക്കും മുമ്പില്‍ ഗ്രാമത്തിലുള്ളവര്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. പ്രതികള്‍ക്കായി പ്രത്യേക ടീമുകള്‍ രൂപീകരിച്ച് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചതായി എസ്.പി ആദര്‍ശ് സിദ്ദു അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more