| Thursday, 19th April 2018, 5:39 pm

എസ്.എ.ടിയില്‍ നിന്നും കാണാതായ പൂര്‍ണ്ണഗര്‍ഭിണി കരുനാഗപ്പള്ളിയില്‍; അവശനിലയിലായ യുവതിയെ തിരിച്ചറിഞ്ഞത് ടാക്‌സി ജീവനക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയില്‍ നിന്നും കാണാതായ പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെ കണ്ടെത്തി. കരുനാഗപ്പള്ളിയില്‍ വച്ചാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നും കാണാതായ മടവൂര്‍ സ്വദേശിയായ ഷംനയെ കണ്ടെത്തിയത്.

കരുനാഗപ്പള്ളിയിലെ ചില ടാക്‌സി ഡ്രൈവര്‍മാരാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇതേത്തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു.

ചൊവ്വാഴ്ച രാത്രിയോടെ ആശുപത്രിയില്‍ നിന്നും കാണാതായ ഷംനയെപ്പറ്റി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. വാര്‍ത്തയോടൊപ്പം ഇവരുടെ ചിത്രവും നല്‍കിയിരുന്നു. ഇതാണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചതെന്ന് ടാക്‌സി ജീവനക്കാര്‍ പറഞ്ഞു.


ALSO READ: സ്ത്രീകള്‍ക്കെതിരായ ആക്രമണം; ഏറ്റവും കൂടുതല്‍ കേസുകളുള്ളത് ബി.ജെ.പി ജനപ്രതിനിധികള്‍ക്കെതിരെ


കരുനാഗപ്പള്ളിയില്‍ കണ്ടെത്തുമ്പോള്‍ ഷംന വളരെ അവശയായിരുന്നുവെന്നും അവരോടൊപ്പം മറ്റാരുമുണ്ടായിരുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ തുടരന്വേഷണം ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമൊപ്പം പരിശോധനകള്‍ക്കായാണ് ഷംന ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് പരിശോധനയ്ക്കായി ലേബര്‍ റൂമിനടുത്തുള്ള മുറിയിലേക്ക് പോയ ഷംന പിന്നീട് തിരിച്ചു വന്നില്ല. ഇതേത്തുടര്‍ന്ന് ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more