| Tuesday, 19th May 2020, 3:48 pm

'കമല്‍ നാഥിനെയും മകനെയും കാണ്മാനില്ല'; കണ്ടെത്തുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച് മധ്യപ്രദേശില്‍ പോസ്റ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥിനെ കാണ്മാനില്ലെന്ന പോസ്റ്ററുകള്‍ വ്യാപകം. ചിന്ദ്വാരയിലെ കളക്ടറേറ്റ്, തഹസീല്‍ദാറുടെ ഓഫീസ്, പാര്‍ക്കുകള്‍ തുടങ്ങിയവയ്ക്ക് സമീപമാണ് പോസ്റ്ററുകള്‍ പതിപിച്ചിരിക്കുന്നത്.

കമല്‍നാഥിനെയും അദ്ദേഹത്തിന്റെ മകനും എം.പിയുമായ നകുല്‍ നാഥിനെയും കാണാനില്ലെന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആരാണ് പോസ്റ്ററുകള്‍ക്ക് പിന്നിലെന്ന് വ്യക്തമായിട്ടില്ല.

ഇരുവരെയും കണ്ടെത്തുന്നവര്‍ക്ക് 21,000 രൂപ പ്രതിഫലവും പോസ്റ്ററില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങള്‍ നിങ്ങളെ അന്വേഷിക്കുന്നു എന്ന കുറിപ്പും പോസ്റ്ററിലുണ്ട്.

ചിന്ദ്വാര വിധാന്‍ ഭവനിലെ എം.എല്‍.എയാണ് കമല്‍നാഥ്. നകുല്‍ ചിന്ദ്വാര ലോക്‌സഭാ മണ്ഢലത്തില്‍നിന്നുള്ള എം.പിയും.

വിഷയത്തില്‍ പൊലീസില്‍ ഇതുവരെ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍നിന്നും രാജിവെച്ചതിന് പിന്നാലെയുണ്ടായ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവിലായിരുന്നു കമല്‍നാഥ് സര്‍ക്കാരിന് അധികാരം നഷ്ടപ്പെട്ടത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവെച്ചെങ്കിലും കമല്‍നാഥ് പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more