ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് കാണാതായ മൂന്ന് എം.എല്‍.എമാരില്‍ രണ്ടു പേര്‍ തിരിച്ചെത്തി. ഹഗാരി ബൊമ്മനഹള്ളി മണ്ഡലത്തിലെ എം.എല്‍.എ ഭീമ നായികും മറ്റൊരു എം.എല്‍.എ ആനന്ദ് സിംഗുമാണ് തിരിച്ചെത്തിയത്.
ഭരണം കൈവിട്ടു പോകുമോ എന്ന കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന്റെ ആശങ്കക്ക് വിരാമമിട്ടാണ് രണ്ടു എം.എല്‍.എമാര്‍ തിരിച്ചെത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലാണ് എം.എല്‍.എമാരെ കാണാതായത്.
തനിക്ക് രണ്ട് ഫോണ്‍ നമ്പറുകളുണ്ടെന്നും അതില്‍ ഒന്ന് സ്വിച്ച്ഓഫ് ആയിരുന്നെന്നും ഭിമ നായിക് പറഞ്ഞു. ഈ നമ്പര്‍ ബി.ജെ.പിക്കൊപ്പം അല്ലെന്നും ഭീമ നായിക് കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്വതന്ത്ര എം.എല്‍.എമാരായ രണ്ട് പേര്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിന് നല്‍കിയ പിന്തുണ പിന്‍വലിച്ചത് പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് മുന്‍പ്രധാനമന്ത്രിയും ജെ.ഡി.എസ് തലവനുമായ എച്ച്.ഡി ദേവഗൗഡ പറഞ്ഞിരുന്നു.
സ്വതന്ത്ര എം.എല്‍.എമാരായ ഇവര്‍ മറ്റൊരു പാര്‍ട്ടിയുമായി നിലവില്‍ സഹകരിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇത് അത്ര വലിയ വിഷയമാക്കി എടുക്കേണ്ടതില്ലെന്നും ദേവഗൗഡ പറഞ്ഞിരുന്നു.
അതേസമയം, കോണ്‍ഗ്രസ് തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ബി.ജെ.പിയുമായി സഹകരിക്കാനുള്ള തന്റെ തീരുമാനം സ്വന്തം ഇഷ്ടപ്രകാരം തന്നെ എടുത്തതാണെന്നുമാണ് സ്വതന്ത്ര എം.എല്‍.എയായ എച്ച് നാഗേഷ് പറഞ്ഞത്.