Kerala News
കാണാതായ പന്ത്രണ്ടുകാരിയെ കണ്ടെത്തി; കുട്ടിയെ കണ്ടെത്തിയത് അങ്കമാലിയില്‍ നിന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 May 26, 04:37 pm
Sunday, 26th May 2024, 10:07 pm

എറണാകുളം: ആലുവയില്‍ നിന്ന് കാണാതായ പന്ത്രണ്ടുകാരിയെ കണ്ടെത്തി. കുട്ടിയെ പൊലീസ് കണ്ടെത്തിയത് അങ്കമാലിയില്‍ നിന്ന്. കാണാതായെന്ന പരാതി കിട്ടി രണ്ടര മണിക്കൂറിനകം ആണ് ആലുവ പൊലീസ് കുട്ടിയെ കണ്ടെത്തിയത്.

ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ആലുവ എടയപ്പുറത്തുള്ള അതിഥി തൊഴിലാളികളുടെ മകളെ കാണാതായത്.

വൈകിട്ട് കടയില്‍ പോയതിന് ശേഷമാണ് കുട്ടിയെ കാണാതാകുന്നത്. വളരെ നേരം കഴിഞ്ഞിട്ടും കുട്ടി തിരികെ വരാത്തതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ആലുവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

രണ്ട് മാസം മുമ്പാണ് കൊല്‍ക്കത്തിയില്‍ നിന്ന് അമ്മയോടൊപ്പം ആലുവയിലെത്തി കുട്ടി താമസമാക്കുന്നത്. എന്നാല്‍ ഇവിടെ തുടരാന്‍ കുട്ടിക്ക് താത്പര്യമില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Content Highlight: Missing 12-year-old girl found in Aluva