സല്‍മാനൊപ്പം പ്രണയിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്ന് ഇല്യാന
Movie Day
സല്‍മാനൊപ്പം പ്രണയിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്ന് ഇല്യാന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th September 2012, 10:01 am

മുംബൈ: തമിഴിലും തെലുങ്കിലും സൂപ്പര്‍ ഹിറ്റായ പോക്കിരിയുടെ ഹിന്ദി റീമേക്കായ വാണ്ടഡില്‍ അഭിനയിക്കാന്‍ തനിക്ക് ഓഫര്‍ ഉണ്ടായിരുന്നെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക ഇല്യാന ഡിക്രൂസ്. ഓഫര്‍ നിരസിച്ചതോടെ തനിക്ക് നഷ്ടമായത് സല്ലുവുമൊത്തുള്ള റൊമാന്റിക് സീനുകളാണെന്നുമാണ് ഇല്യാനയുടെ ആത്മഗതം.[]

“പോക്കിരിയുടെ തെലുങ്ക് പതിപ്പില്‍ ഞാനായിരുന്നു നായിക. വാണ്ടഡ് എന്ന പേരില്‍ ബോളിവുഡില്‍ പോക്കിരി റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചപ്പോഴും എന്നെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് ബോളിവുഡില്‍ അഭിനയിക്കാന്‍ ഞാന്‍ മാനസികമായി തയ്യാറെടുത്തിരുന്നില്ല.” ഇല്യാന പറയുന്നു.

ഇല്യാനയുടെ ആദ്യ ബോളിവുഡ് സിനിമയായ ബര്‍ഫി ഈ മാസം റിലീസിന് തയ്യാറായി നില്‍ക്കുകയാണ്. റണ്‍ബീര്‍ കപൂര്‍, പ്രിയങ്കാ ചോപ്ര എന്നിവരാണ് ഇതിലെ മറ്റ് പ്രധാന താരങ്ങള്‍.

തന്റെ ബോളിവുഡ് കന്നി ചിത്രമായ ബര്‍ഫിയില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും സല്‍മാനുമൊത്ത് അഭിനയിക്കാനുള്ള അവസരം വൈകാതെ ലഭിക്കുമെന്നുമാണ് ഇല്യാനയുടെ പ്രതീക്ഷ.