[]തിരുവനന്തപുരം: ഗ്രാന്റ്കേരള ഷോപ്പിങ് ഫെസ്റ്റിവലില്‍ ക്രമക്കേട് നടന്നതായി ##സി.എ.ജി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിലൂടെ 104.81 കോടി രൂപ നഷ്ടമുണ്ടായെന്നാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നത്.
സര്‍ക്കാര്‍ ജോലികള്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ ഏല്‍പ്പിച്ചത് വഴിയാണ് ഇത്ര ഭീമമായ തുക സര്‍ക്കാറിന് നഷ്ടം സംഭവിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചു.[]
സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പദ്ധതി നടപ്പാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 44.48 കോടി രൂപയുടെ അധിക ചിലവാണ് ഷോപ്പിങ് ഫെസ്റ്റിവല്‍ നടത്തിപ്പിലൂടെ ഉണ്ടായത്.
27.57 ലക്ഷം കൂപ്പണുകള്‍ വിറ്റഴിക്കാതിരുന്നത് വഴി പ്രിന്റിങ്ങിനായി ചിലവഴിച്ച 1.42 കോടി രൂപ പാഴായി. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി വൗച്ചറില്‍ രേഖപ്പെടുത്താതെ 40.60 കോടി ചിലവഴിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2012 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക റിപ്പോര്‍ട്ടിലാണ് സി.എ.ജി ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 2009-2012 കാലയളവില്‍ കേരള സ്‌റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ഏല്‍പ്പിച്ച 78 എണ്ണത്തില്‍ 58 പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളാണ് ഓഡിറ്റിന് ലഭ്യമാക്കിയത്.
തുണിക്കച്ചവടക്കാര്‍ക്കും സ്വര്‍ണക്കച്ചവടക്കാര്‍ക്കുമല്ലാതെ മറ്റാര്‍ക്കും ഷോപ്പിങ് ഫെസ്റ്റിവലില്‍ താത്പര്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.