| Monday, 15th December 2014, 8:11 am

റോളന്‍ സ്‌ട്രോസ്‌ ലോകസുന്ദരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ദക്ഷിണാഫ്രിക്കയുടെ റോളന്‍ സ്‌ട്രോസിനെ ലോക സുന്ദരിയായി തിരഞ്ഞെടുത്തു. 22കാരിയായ സ്‌ട്രോസ് ദക്ഷിണാഫ്രിക്കയിലെ ഫ്രീ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്.

ഹംഗറിയില്‍ നിന്നുള്ള ഇഡിന കുല്‍സ്‌കര്‍ ആണ് റണ്ണറപ്പ്. മിസ് യു.എസ്. എലിസബത്ത് സഫാരിസ്റ്റിനെ രണ്ടാം റണ്ണര്‍ അപ്പായും തിരഞ്ഞെടുത്തു. കഴിഞ്ഞവര്‍ഷത്തെ സുന്ദരി ഫിലിപ്പീന്‍സിന്റെ മെഗാന്‍ യങ് സ്‌ട്രോസിനെ ലോകസുന്ദരിയുടെ കിരീടമണിയിച്ചു.

121 രാജ്യങ്ങളില്‍നിന്നുള്ള സുന്ദരികളായിരുന്നു മത്സരത്തിലുണ്ടായിരുന്നത്. ഇന്ത്യന്‍ പ്രതിനിധിയായ കോയല്‍ റാണയ്ക്ക് അവസാന പതിനൊന്നില്‍ വരെ എത്താന്‍ കഴിഞ്ഞു. എന്നാല്‍ അവസാന അഞ്ചില്‍ ഒരാളാവാന്‍ അവര്‍ക്ക് സാധിച്ചില്ല.

ലണ്ടനിലെ എക്‌സല്‍ സെന്ററിലാണ് 2014ലെ സുന്ദരിമാരുടെ പോരാട്ടം അരങ്ങേറിയത്. “ബ്യൂട്ടി വിത് എ പര്‍പ്പസ്” വിഭാഗത്തില്‍ അഞ്ച് ജേതാക്കളില്‍ ഒരാളാണ് കോയല്‍ റാണ.  മികച്ച ഫാഷന്‍ ഡിസൈനല്‍ വസ്ത്രത്തിനും ഇന്ത്യയുടെ കോയല്‍ റാണ അര്‍ഹയായി.

ജയ്പൂര്‍ സ്വദേശിനിയാണ് കോയല്‍ റാണ. ഹംഗറി, ഓസ്‌ട്രേലിയ, യു.എസ്., ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ സുന്ദരിമാരാണ് അവസാന അഞ്ചിലെത്തിയത്.

We use cookies to give you the best possible experience. Learn more