[]ഇന്‍ഡോനേഷ്യ: 2013ലെ ലോകസുന്ദരിപ്പട്ടം മിസ് ഫിലിപ്പീന്‍സ് മെഗാന് യംഗിന്. മിസ് ഫ്രാന്‍സ് മറീന്‍ ലോര്ഫെറിന് ഫസ്റ്റ് റണ്ണറപ്പായി. മിസ് ഘാന കരാനസാറാണ് സെക്കന്റ് റണ്ണറപ്പ്.
ലോകസുന്ദരീപട്ടം സ്വന്തമാക്കിയ ഇരുപത്തിമൂന്നുകാരിയായ മെഗാന് യു. എസിലാണ് ജനിച്ചത്. പിന്നീട് പത്താം വയസ്സില്‍ ഫിലിപ്പീന്‍സിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഡിജിറ്റല്‍ ഫിലിം മേക്കിംങ് വിദ്യാര്‍ത്ഥിയായ മെഗാന് പതിനഞ്ചാം വയസ്സ് മുതല്‍ അഭിനയ രംഗത്തുണ്ട്.
ഇന്നലെ നടന്ന ടോപ് മോഡല്‍ വിഭാഗത്തിലും ഫിലിപ്പൈന്‍സ് സുന്ദരി ഒന്നാമതെത്തിയിരുന്നു. രണ്ടാം സ്ഥാനം നേടിയ മിസ് ഫ്രാന്‍സ് മരീന്‍ ലോര്ഫെറീന് രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. 20 കാരിയായ മരീന്‍ ഒരു അത്ലറ്റ് കൂടിയാണ്.
മൂന്നാമത്തെതിയ ഇരുപത്തിമൂന്നുകാരിയായ മിസ് ഘാന കരാനസാര് ബി.എസ്.സി മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. മത്സരത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ സുന്ദരി നവനീത് ധില്ലന് സെമിഫൈനലില്‍ എത്താന്‍ കഴിഞ്ഞില്ല.
മിസ്വേള്‍ഡ് മത്സരത്തിന്റെ ഭാഗമായുള്ള മിസ് മള്‍ട്ടിമീഡിയയില്‍ കഴിഞ്ഞ ദിവസം ഒന്നാമതെത്തിയിരുന്നു. ഇതിനൊപ്പം നടത്തിയ ബ്യൂട്ടി വിത്ത് പര്‍പ്പസ് മത്സരത്തിലെ അവസാന പത്തുപേരുടെ റൗണ്ടിലും നവനീത് എത്തിയിരുന്നു.
എന്നാല്‍ ഫൈനല്‍ റൗണ്ടില്‍ തിളങ്ങാന്‍ ഇന്ത്യന്ഡ സുന്ദരിക്കായില്ല. അറുപത്തി മൂന്നാമത് മിസ്വേള്‍ഡ് മത്സരമാണ് ഇന്‍ഡോനേഷ്യയില്‍ അവസാനിച്ചത്.