വേഗാസ്: ഈ വര്‍ഷത്തെ വിശ്വസുന്ദരിയായി അമേരിക്കയുടെ ഒലീവിയ കല്‍പോയെ തിരഞ്ഞെടുത്തു. 88 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരുമായി മത്സരിച്ചാണ് റൊഡ് ദ്വീപില്‍ നിന്നുമെത്തിയ ഒലീവിയ വിശ്വസുന്ദരി പട്ടം സ്വന്തമാക്കിയത്. []
നവേഡയിലെ ലാസ് വേഗാസ് ആയിരുന്ന മത്സര വേദി. ബോസ്റ്റണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയാണ് ഒലീവിയ. കഴിഞ്ഞ വര്‍ഷത്തെ വിശ്വ സുന്ദരി ലൈല ലോപ്പസ്, ഒലിവിയയ്ക്ക് വിശ്വസുന്ദരി കിരീടം കൈമാറി. ഇത് എട്ടാം തവണയാണ് ഒരു അമേരിക്കന്‍ സുന്ദരി ലോകസൗന്ദര്യപ്പട്ടം നേടുന്നത്.
മത്സരത്തില്‍ മിസ് ഫിലിപ്പൈന്‍സ് ജനൈന്‍ തുഗോനോണ്‍ രണ്ടാം സ്ഥാനവും മിസ് വെനസ്വല ഐറിന്‍ സോഫിയ രണ്ടാം സ്ഥാനവും നേടി. അമേരിക്കയിലെ ലാ വേഗാസിലാണ് അറുപത്തിയൊന്നാമത് മിസ് യൂണിവേഴ്‌സ് മത്സരം നടന്നത്.
1997 ല്‍ കിരീടമണിഞ്ഞ ബ്രൂക്ക് ലീയ്ക്ക് ശേഷം ആദ്യമായാണ് അമേരിക്കയുടെ മത്സരാര്‍ഥി ലോകസുന്ദരിപ്പട്ടം നേടുന്നത്
ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാറി സുന്ദരി ശില്‍പ സിംഗ് മത്സരിച്ചിരുന്നെങ്കിലും സെമി ഫൈനലില്‍ പുറത്തായി. 2010 ല്‍ ലാറ ദത്ത കിരീടമണിഞ്ഞ ശേഷം ഒരു ഇന്ത്യന്‍ സുന്ദരിക്കും ഈ നേട്ടം എത്തിപ്പിടിക്കാനായില്ല.