[]കൊച്ചി: ലുലു ഗ്രൂപ്പിന്റെ നിര്‍ദ്ദിഷ്ട ##ബോള്‍ഗാട്ടി പദ്ധതിയില്‍ ക്രമക്കേടുള്ളതായി സി.പി.ഐ.എം കമ്മീഷന്‍. പദ്ധതിയെ കുറിച്ച് പഠിക്കാന്‍ സി.പി.ഐ.എം എറണാകുളം ജില്ലാ കമ്മിറ്റി നിയോഗിച്ച കമ്മീഷന്റെതാണ് റിപ്പോര്‍ട്ടാണ്.
ബോള്‍ഗാട്ടി കരാര്‍ പ്രകാരം കൊച്ചി പോര്‍ട്ട് ട്രസ്റ്റിന് നഷ്ടമുണ്ടാകുമെന്നും കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പി. രാജീവ്, കെ. ചന്ദ്ര പിള്ള എന്നിവര്‍ അടങ്ങുന്നതാണ് കമ്മീഷന്‍.[]
നേരത്തേ ബോള്‍ഗാട്ടി പദ്ധതിക്കെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി ദിനേശ് മണി വ്യക്തമാക്കിയിരുന്നു. കമ്മീഷന്റെ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റിയും സെക്രട്ടറിയേറ്റും അംഗീകരിച്ചു.
ബോള്‍ഗാട്ടി കരാറില്‍ കൊച്ചി പോര്‍ട്ട് ട്രസ്റ്റിന് നഷ്ടമുണ്ടാകും. അതിനാല്‍ കരാര്‍ റദ്ദാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊച്ചിയിലെ ബോള്‍ഗാട്ടി പാലസും സ്ഥലവും നടത്തിപ്പിന് ഏറ്റെടുത്ത് 800 കോടി രൂപ ചെലവില്‍ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്റര്‍, ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടല്‍ എന്നിവയാണ് ബോള്‍ഗാട്ടിയില്‍ ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
ബോള്‍ഗാട്ടിയിലെ 27 ഏക്കര്‍ സ്ഥലം 72 കോടി രൂപയ്ക്കാണ് മുപ്പതു കൊല്ലത്തേക്ക് പാട്ടത്തിനെടുത്തത്.