ലാഹോര്‍: പാകിസ്താന്‍ കോച്ചും മുന്‍ ക്യാപ്റ്റനുമായ മിസ്ബാഹ് ഉള്‍ ഹഖ് പാവങ്ങളുടെ എം.എസ് ധോണിയാണെന്ന് റമീസ് രാജ. ക്രിക്കറ്റ് ബേസ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മിസ്ബയുടെ പരിശീലനരീതിയും സമീപനവും വ്യത്യസ്തമാണ്. പാവങ്ങളുടെ എം.എസ് ധോണിയാണ് അദ്ദേഹം. ധോണി എപ്പോഴും നിര്‍വികാരനായിരിക്കും. അധികം അഗ്രസീവാവില്ല’, റമീസ് പറഞ്ഞു.
പാക് ടീമിനെ പുതിയ ദിശയിലേക്ക് നയിക്കാന്‍ മിസ്ബായ്ക്കാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഗ്രസീവ് ആയി കളിക്കുക എന്നത് പാക് ക്രിക്കറ്റിന്റെ ഡി.എന്‍.എയിലുള്ളതാണെന്നും റമീസ് പറഞ്ഞു.
തിരിച്ചടികളെ ഓര്‍ത്ത് ഭയക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി കളിയെ അഗ്രസീവായാണ് സമീപിക്കുന്നതെന്നും ഇതിനെ താന്‍ അഭിനന്ദിക്കുന്നുവെന്നും റമീസ് പറഞ്ഞു.
2016 ല്‍ ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ പാകിസ്താനെ ഒന്നാമതെത്തിച്ചതിന് ഐ.സി.സിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം നേടിയ താരമാണ് മിസ്ബാഹ് ഉള്‍ ഹഖ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Misbah-ul-Haq is the poor man’s MS Dhoni: Ramiz Raja