| Wednesday, 23rd January 2013, 10:54 am

പാക്-സൗത്ത് ആഫ്രിക്കന്‍ ടെസ്റ്റില്‍ ഭീഷണി വെര്‍ണോണ്‍ ഫിലാണ്ടര്‍: മിസ്ബഹ് ഉള്‍ ഹഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജോഹന്നാസ് ബര്‍ഗ്: വരാനിരിക്കുന്ന ടെസ്റ്റുകളില്‍ വളരെ അപകടം പിടിച്ച വ്യക്തി സൗത്ത് ആഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ വെര്‍ണോണ്‍ ഫിലാണ്ടര്‍ ആണെന്ന് പാക്കിസ്ഥാന്‍ ടീം ക്യാപ്റ്റന്‍ മിസ്ബഹ് ഉള്‍ ഹഖ്. []

ഫിലാണ്ടറിന്റെ സ്വാധീനം ടെസ്റ്റ് മത്സരങ്ങളില്‍ കുറയ്ക്കുന്ന സാഹചര്യത്തില്‍ മാത്രമേ സീരിസില്‍ നിന്നും പാക്കിസ്ഥാന് നേട്ടം കൊയ്യാന്‍ സാധിക്കുകയുള്ളൂ എന്നും മിസ്ബഹ് കൂട്ടിച്ചേര്‍ത്തു.

സീരിസിനു വേണ്ടി എളുപ്പത്തില്‍ മാറ്റം വരുത്താവുന്ന സ്‌ക്വാഡിലാണ് ഫിലാണ്ടറിനെ ഉള്‍പ്പെടുത്തിയത്. ന്യൂസ്‌ലാന്റിനെതിരെയുള്ള മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന്  സെക്കന്റ് ടെസ്റ്റില്‍ നിന്നും ഇദ്ദേഹം വിട്ടു നിന്നിരുന്നു.

ബൗളിംങ് ഫ്രണ്ട്‌ലി സൗത്ത് ആഫ്രിക്കന്‍ പിച്ചുകളില്‍ അദ്ദേഹം കൂടുതല്‍ അപകടകാരിയാവുമെന്നും ഫിലാണ്ടറിന്റെ നിലവിലെ  ബൗളിങ് പന്ത് പിളരുന്ന തരത്തിലുള്ള പ്രഹരമായിരിക്കുമെന്നും മിസ്ബഹ് അഭിപ്രായപ്പെട്ടു.

ഫിലാണ്ടറിനെ അദ്ദേഹത്തിന്റെ ആദ്യ ശ്രമത്തില്‍ തന്നെ തരണം ചെയ്യാനാകണമെന്നും അടിസ്ഥാനപരമായി ഫിലാണ്ടറില്‍ നിന്നും റണ്‍സ് എടുക്കാന്‍ ശ്രദ്ധിക്കണമെന്നും മിസ്ബഹ് ബാറ്റ്‌സ്മാന്‍മാരെ ഉപദേശിച്ചു.

എതിര്‍ടീമിനെ എങ്ങിനെ ശക്തമായി നേരിടണമെന്നത് സംബന്ധിച്ച് ടീമിന് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ടെന്ന് മിസ്ബഹ് വ്യക്തമാക്കി.

ഫെബ്രുവരി ഒന്നിനാണ് പാക്കിസ്ഥാനും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ആദ്യ മത്സരം നടക്കുക. മൂന്ന് മത്സരങ്ങളാണ് ആകെയുള്ളത്.

We use cookies to give you the best possible experience. Learn more