| Saturday, 27th July 2024, 12:29 pm

ക്ളോസെയുടെ തട്ടകത്തിൽ ഗോൾ മഴ; ഇറ്റാലിയൻ വമ്പന്മാരെ തരിപ്പണമാക്കിയ ജർമൻ പവർ

സ്പോര്‍ട്സ് ഡെസ്‌ക്

ഇറ്റാലിയന്‍ സിരി എ പുതിയ സീസണിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തില്‍ കരുത്തരായ യുവന്റസിന് ഞെട്ടിക്കുന്ന തോല്‍വി. ബുണ്ടസ് ലീഗ സെക്കന്‍ഡ് ഡിവിഷന്‍ ക്ലബ്ബായ നൂര്‍ബര്‍ഗ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇറ്റാലിയന്‍ ക്ലബ്ബിനെ തകര്‍ത്തുവിട്ടത്.

ജര്‍മന്‍ ഫുട്‌ബോളിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായ മിറോസ്ലാവ് ക്‌ളോസെയാണ് നര്‍ബര്‍ഗിന്റെ പരിശീലകനെന്നത് ഏറെ ശ്രേദ്ധേയമാണ്. കളിക്കളത്തില്‍ എതിരാളികളുടെ പോസ്റ്റിലേക്ക് ഗോളടിച്ചു കൂട്ടുന്ന അതേ തന്ത്രം തന്നെയാണ് മാനേജര്‍ എന്ന നിലയിലും ക്‌ളോസെ നടപ്പിലാക്കിയത്.

2001ല്‍ ജര്‍മന്‍ ടീമിനുവേണ്ടി അരങ്ങേറ്റം കുറിച്ച താരം നീണ്ട 13 വര്‍ഷത്തില്‍ ഒരു അവിസ്മരണീയമായ കരിയറാണ് പടുത്തുയര്‍ത്തിയത്. ജര്‍മനിക്കായി 137 മത്സരങ്ങളില്‍ നിന്നും 71 ആളുകളാണ് ക്ലോസെ അടിച്ചു കൂട്ടിയത്.

2014 ബ്രസീലില്‍ നടന്ന ലോകകപ്പ് നേടിക്കൊണ്ടാണ് താരം ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്. ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ സ്‌കോറര്‍ കൂടിയാണ് ക്ലോസെ 24 മത്സരങ്ങളില്‍ നിന്നും 16 തവണയാണ് ക്ലോസെ എതിരാളികളുടെ വലകുലുക്കിയത്.

അതേസമയം മത്സരത്തില്‍ 19ാം മിനിട്ടില്‍ കാസപര്‍ ജാന്‍ഡറിലൂടെയാണ് നൂര്‍ബര്‍ഗ് ഗോളടി മേളം തുടങ്ങിയത്. ആദ്യപകുതി എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ടുനിന്ന ക്‌ളോസെയും കൂട്ടരും രണ്ടാം പകുതിയിലും തങ്ങളുടെ ഗോളടി തുടരുകയായിരുന്നു.

87ാം മിനിട്ടില്‍ ഡസ്റ്റിന്‍ ഫോര്‍ക്കലും 89ാം മിനിട്ടില്‍ ടിം ജാനിഷിലൂടെയും ഗോളുകള്‍ നേടിയതോടെ മത്സരം പൂര്‍ണമായും നൂര്‍ബെര്‍ഗ് സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ 60 ശതമാനം ബോള്‍ പൊസഷന്‍ ഇറ്റാലിയന്‍ ക്ലബ്ബിന്റെ അടുത്തായിരുന്നു എന്നിട്ടും സ്‌കോര്‍ ലൈന്‍ ചലിപ്പിക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു. 11 ഷോട്ടുകളാണ് ഇരു ടീമുകളും ഉതിര്‍ത്തത്. ഇതില്‍ ഏഴ് ഷോട്ടുകള്‍ നൂര്‍ബര്‍ഗ് കുതിര്‍ത്തപ്പോള്‍ 3 ഷോട്ടുകള്‍ മാത്രമേ യുവന്റസിന് നേടാന്‍ സാധിച്ചുള്ളൂ.

Content Highlight: Miroslav Klose Team Beat Juventus in Friendly Match

We use cookies to give you the best possible experience. Learn more