നെല്‍സണ്‍ സ്ട്രിക്ട് ഡയറക്ടര്‍, രമ്യാ മാഡത്തിന്റെ ഒരു ഷോട്ട് 12 ടേക്ക് വരെ പോയി: മിര്‍ണ
നെല്‍സണ്‍ വളരെ സ്ട്രിക്ട് ആയിട്ടുള്ള സംവിധായകനാണെന്ന് നടി മിര്‍ണ. വര്‍ക്കിന്റെ കാര്യത്തില്‍ അദ്ദേഹം കര്‍ക്കശക്കാരനാണെന്നും രമ്യ കൃഷ്ണന്റെ ഒരു രംഗം 12 ടേക്ക് വരെ എടുത്തെന്നും മിര്‍ണ പറഞ്ഞു. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘നെല്‍സണ്‍ വളരെ സ്ട്രിക്ട് ആയിട്ടുള്ള ഡയരക്ടര്‍ ആണെന്ന് പറയേണ്ടി വരും. വര്‍ക്കിന്റെ കാര്യത്തില്‍ അദ്ദേഹം കര്‍ക്കശക്കാരനാണ്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ നോക്കിയാല്‍ നമുക്കറിയാം. ആ കഥാപാത്രത്തിന് എന്തെങ്കിലും ഒരു സ്‌പെഷ്യാലിറ്റി ഉണ്ടാകും. റെഗുലര്‍ ആര്‍ടിസ്റ്റുകളെയൊന്നും വെച്ചല്ല അദ്ദേഹം പല സിനിമകളും ഷൂട്ട് ചെയ്യുക.
കഥാപാത്രത്തിന് വേണ്ടി ആര്‍ടിസ്റ്റുകളില്‍ ഒരുപാട് ചേഞ്ച് അദ്ദേഹം കൊണ്ടുവരും. ഫിസിക്കലിയൊക്കെ. ശിവകാര്‍ത്തികേയന്റെ ഡോക്ടര്‍ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ ലൈഫിലെ തന്നെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു. അതുപോലെ ഓരോ കഥാപാത്രത്തേയും അദ്ദേഹം ആ രീതിയില്‍ വര്‍ക്ക് ചെയ്യും.
ഒരു ഔട്ട് പ്രതീക്ഷിച്ചിട്ടാണ് പുള്ളിക്കാരന്‍ ഓരോ കഥാപാത്രത്തിലും വര്‍ക്ക് ചെയ്യുക. ആ ഔട്ട് വരുന്നതുവരെ ഷോട്ട് പോകും. നമ്മളില്‍ നിന്ന് എന്തൊക്കെ വന്നാലും അതൊക്കെ കട്ട് ഓഫ് ചെയ്ത് അദ്ദേഹത്തിന് എന്താണ് വേണ്ടത് അതുവരെ ഷോട്ട് എടുക്കും. അക്കാര്യത്തില്‍ അദ്ദേഹം വളരെ സ്ട്രിക്ട് ആണ്.
സിനിമയുടെ ഓഡിയോ ലോഞ്ചില്‍ രജനിസാര്‍ ഒരു കാര്യം പറഞ്ഞിരുന്നു, രമ്യാ മാഡത്തിന് ഒരു ചെറിയ ഷോട്ട് ശരിയാകാന്‍ 12 ടേക്ക് വരെ പോയതിനെ കുറിച്ചായിരുന്നു അത്. അതിപ്പോള്‍ രജനിസാര്‍ ആയാലും നമ്മള്‍ ആയാലുമൊക്കെ എക്‌സ്പീരിയന്‍സ് ഒന്നും അവിടെ വിഷയമല്ല. അദ്ദേഹം എന്താണോ ഉദ്ദേശിച്ചത്. അത് കിട്ടിയിരിക്കണം,’ മിര്‍ണ പറഞ്ഞു.
നെല്‍സണ്‍ നല്‍കിയ കഥാപാത്രത്തിലേക്ക് അഡാപ്റ്റ് ആവുക മാത്രമാണ് തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളിയെന്നും മിര്‍ണ പറഞ്ഞു. ‘സാറിന് എന്താണ് വേണ്ടത് എന്ന് നമുക്ക് അറിയാമല്ലോ, ഇനീഷ്യലി അതിനകത്തേക്ക് നമ്മള്‍ ട്രാന്‍സിഷന്‍ നടത്തും. നെല്‍സണ്‍ സാറിന്റെ കഥാപാത്രത്തിന് പൊതുവെ ഒരു വ്യത്യസ്തതയുണ്ടാകും. അതിലേക്ക് അഡോപ്റ്റ് ആവാനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളൂ.
അത് എല്ലാ ആര്‍ടിസ്റ്റുകള്‍ക്കും വേണ്ടി വരും. ആ കഥാപാത്രത്തിലേക്ക് എത്താന്‍ നമ്മള്‍ ഒരു ദിവസമൊക്കെയെടുക്കും. അത് മാത്രമായിരുന്നു ഒരു ചലഞ്ച്. ഒരു കൂള്‍ പേഴ്‌സണെന്ന് നെല്‍സണെ പറയാം. അഭിമുഖങ്ങളിലൊക്കെ കാണുന്നതുപോലെ വളരെ കൂളായിട്ടുള്ള ആള് തന്നെയാണ് അദ്ദേഹം,’ മിര്‍ണ കൂട്ടിച്ചേര്‍ത്തു.
അഭിമുഖത്തിന്റെ പൂര്‍ണരൂപം- ഇനി രജിനിസാറിനെ കാണുമ്പോള്‍ ചോദിക്കും, ആരായിരുന്നു ജയിലറിലെ വില്ലനെന്ന് ; നടി മിര്‍ണ സംസാരിക്കുന്നു
Content Highlight: Mirna talks about Nelson