| Saturday, 12th August 2023, 5:28 pm

'ആന്റിയെ ഡ്രോപ് ചെയ്യാന്‍ ഡ്രൈവറായി പോയ ഞാന്‍ ബിഗ് ബ്രദറിലെ നായികയായി'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബിഗ് ബ്രദര്‍ എന്ന സിനിമയിലേക്ക് തന്നെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് നടി മിര്‍ണ. സിദ്ദിഖ് സാര്‍ തന്റെ ആന്റിയുടെ ഫ്രണ്ടാണെന്നും ഒരിക്കല്‍ ആന്റിയെ ഡ്രോപ്പ് ചെയ്യാന്‍ പോയപ്പോയാണ് അദ്ദേഹത്തെ പരിചയപ്പെട്ടതെന്നും നടി പറഞ്ഞു. പിന്നീട് ഒരു ഫോട്ടോ ഷൂട്ട് നടത്തിയ ശേഷമാണ് സാര്‍ തന്നെ ബിഗ് ബ്രദറിലേക്ക് കാസ്റ്റ് ചെയ്തതെന്നും അവര്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മിര്‍ണ.

‘എന്റെ ഒരു ഫാമിലി റിലേറ്റീവ് ഉണ്ട്, ആന്റിയുടെ കൂടെ നാട്ടില്‍ വന്നതായിരുന്നു ഞാന്‍. പുള്ളിക്കാരി സിദ്ദിഖ് സാറിന്റെ ക്ലോസ് ഫ്രണ്ടാണ്, അപ്പോള്‍ മീറ്റ് ചെയ്യാന്‍ പോയപ്പോള്‍, ഞാന്‍ ഡ്രൈവറായി കൂടെ പോയതായിരുന്നു. ഞാന്‍ ഡ്രോപ് ചെയ്ത് കാറിലിരിക്കുകയായിരുന്നു, സാറിന്റെ ഓഫീസിന്റെ പുറത്ത്. അപ്പോള്‍ ഒരു പത്ത് മിനിട്ട് കഴിഞ്ഞ് സാര്‍ പുറത്തേക്ക് വന്നിട്ട് മോളെന്താ പുറത്തിരിക്കുന്നേ, അകത്തേക്ക് വരൂ എന്ന് പറഞ്ഞു. സാര്‍ വിളിച്ചപ്പോള്‍ ഞാന്‍ അകത്തേക്ക് പോയിരുന്നു. അപ്പോഴാണ് സാര്‍ അറിയുന്നത് ഞാന്‍ തമിഴില്‍ സിനിമ ചെയ്തിട്ടുണ്ടെന്ന്. ഞാന്‍ അന്ന് പരുത്തിവീരന്‍ ചെയ്ത ഡയറക്ടറിന്റെ മൂവി ചെയ്തുകൊണ്ടിരിക്കുകയാണ്. അങ്ങനെ ഞങ്ങള്‍ അതിനെ കുറിച്ചൊക്കെ സംസാരിച്ചു.

അപ്പോള്‍ സാര്‍ പറഞ്ഞു ഞാനിപ്പോള്‍ മോഹന്‍ ലാലിനെ വെച്ച് അടുത്ത സിനിമ ചെയ്യുകയാണ്, ഞാന്‍ അറിഞ്ഞില്ല ഇങ്ങനെ ഒരാള്‍ ഉണ്ടെന്ന്, മോള്‍ടെ ഏജ് ഉള്ള ഒരു ക്യാരക്ടര്‍ ആണ്, അന്ന് ഫോട്ടോസ് എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍ നോക്കാമായിരുന്നു. ഇപ്പോള്‍ കാസ്റ്റിങ് ഒക്കെ കഴിഞ്ഞെന്ന് സാര്‍ പറഞ്ഞു. സാറിനെ ജസ്റ്റ് കാണാന്‍ ഒരു ഓപ്പര്‍ച്യൂണിറ്റി കിട്ടിയപ്പോള്‍ വന്നുവെന്നുള്ളൂവെന്ന് ഞാന്‍ പറഞ്ഞു. അടുത്ത ദിവസം സാര്‍ വിളിച്ചിട്ട് നമുക്കൊരു ഫോട്ടോ ഷൂട്ട് ചെയ്യാം, മോള്‍ ഓക്കെയാണോ ചോദിച്ചു, ഞാന്‍ പറഞ്ഞു ചെയ്യാമെന്ന്. 10 മണിക്കാണ് ഫോണ്‍ വന്നത്, ഞാന്‍ വേഗം റെഡിയായി ചെന്നു, ഫോട്ടോസ് എടുത്തു. 12 മണിക്ക് സാര്‍ വിളിച്ചിട്ട് പറഞ്ഞു ബിഗ് ബ്രദറില്‍ ഈ കുട്ടിയെ കാസ്റ്റ് ചെയ്യാമെന്ന്. അതിന് ശേഷമാണ് സാര്‍ ഒരു ദിവസം എന്നെ വിളിച്ചിട്ട് കഥയൊക്കെ പറഞ്ഞു തന്നത്. അങ്ങനെയാണ് അതിലേക്ക് വരുന്നത്,’ മിര്‍ണ പറഞ്ഞു.

ജയിലര്‍ ആണ് മിര്‍ണയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമ. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രജിനി കാന്തിന്റെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. രമ്യ കൃഷ്ണന്‍, ജാക്കി ഷ്റോഫ്, വിനായകന്‍, മോഹന്‍ലാല്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Content Highlights: Mirna talks about her casting in big brother movie

We use cookies to give you the best possible experience. Learn more