മെസിയെക്കാള്‍ എത്രയോ മികച്ചവനാണ് അവന്‍, ഈ സത്യം അറിയുന്നവര്‍ മിണ്ടുന്നില്ല; മുന്‍ ബാഴ്‌സലോണ താരം
Sports News
മെസിയെക്കാള്‍ എത്രയോ മികച്ചവനാണ് അവന്‍, ഈ സത്യം അറിയുന്നവര്‍ മിണ്ടുന്നില്ല; മുന്‍ ബാഴ്‌സലോണ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd July 2024, 7:48 pm

ലയണല്‍ മെസ്സിയെക്കാള്‍ മികച്ച ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണെന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ബാഴ്‌സലോണ താരം മിറാലെം പിജാനിക്. അടുത്തിടെ ഒരു പ്രസ്താവനയിലാണ് മുന്‍ ബാഴ്‌സലോണ മിഡ്ഫീല്‍ഡര്‍ മിറാലം ഇത് വ്യക്തമാക്കിയത്.

സീരിയലിലെ വമ്പന്‍മാരായ റോമക്കും യുവന്റസിനും വേണ്ടിയാണ് മിറാലെം പിജാനിക് തന്റെ ഫുട്‌ബോള്‍ കരിയറില്‍ കൂടുതല്‍ സമയം ചെലവഴിച്ചത്. യുവന്റസിനൊപ്പം കളിച്ച സമയത്ത് 2018 ലും 2020 നും ഇടയില്‍ രണ്ടു സീസണില്‍ റൊണാള്‍ഡോക്കൊപ്പം 77 മത്സരങ്ങളാണ് താരം കളിച്ചത്.

ഇരുവരുടെയും ജോഡിയില്‍ രണ്ട് സീരി എ കിരീടങ്ങള്‍ ഉള്‍പ്പെടെ മൂന്ന് ട്രോഫികള്‍ ആണ് യുവന്റസിന് നേടാന്‍ സാധിച്ചത്. പിന്നീട് 2020 സമ്മര്‍ വിന്‍ഡോ ട്രാന്‍സ്ഫറില്‍ 60 ദശലക്ഷം യൂറോ കരാറിനാണ് താരം ബാഴ്‌സലോണയില്‍ ചേര്‍ന്നത്.

മെസ്സിക്കൊപ്പം കളിക്കാന്‍ സാധിച്ചിട്ടും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. അടുത്തിടെ രണ്ട് സൂപ്പര്‍സ്റ്റാറുകളെ കുറിച്ച് താരതമ്യപ്പെടുത്തി സംസാരിക്കുകയായിരുന്നു താരം.

‘ എനിക് റൊണാള്‍ഡോയ്‌ക്കൊപ്പവും മെസിക്കൊപ്പവും കളിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. ആരാണ് ശക്തന്‍ എന്ന് പറയാന്‍ പലര്‍ക്കും പ്രയാസമുണ്ട്. എന്നിരുന്നാലും മെസിയെക്കാള്‍ റൊണാള്‍ഡോക്കൊപ്പം ആണ് ഞാന്‍ കരിയര്‍ കൂടുതല്‍ ആസ്വദിച്ചത്.

റൊണാള്‍ഡോയുമായി ഞാന്‍ ഒരുപാട് നേരം സംസാരിക്കാറുണ്ടായിരുന്നു. എനിക്ക് അദ്ദേഹവുമായി ഒരുപാട് ഓര്‍മകളുണ്ട്. ഞാന്‍ ഇതുവരെ കളിച്ചതില്‍ വച്ച് ഏറ്റവും മികച്ച താരം അദ്ദേഹമാണ്. ഫുട്‌ബോള്‍ ചരിത്രത്തിലെ ശക്തരായ കളിക്കാരില്‍ ഒരാളാണ് അദ്ദേഹം,’ മിറാലെം പിജാനിക് പറഞ്ഞു.

 

Content Highlight: Miralem Pjanic Talking About Lional Messi And Christiano Ronaldo