മെസി റൊണാൾഡോ G.O.A.T സംവാദം വിവിധ തലത്തിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ഫുട്ബോൾ ആരാധകർ മുതൽ വിദഗ്ധർ വരെ ഇരു താരങ്ങളുടെയും പക്ഷം പിടിച്ച് തർക്കിക്കുന്ന ഈ സംവാദത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഇരു താരങ്ങളുടെയും സഹതാരം.
മെസിക്കും റൊണാൾഡോക്കുമൊപ്പം കളിച്ചിട്ടുള്ള ബോസ്നിയൻ പ്ലെയറായ മിറാലേം പിജാനിക്കാണ് മെസിയോ റൊണാൾഡോയോ മികച്ച ഫ്രീ കിക്ക് ടേക്കർ എന്ന ചോദ്യത്തിന് തന്റെ അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുന്നത്.
മെസിയാണ് തന്റെ അഭിപ്രായത്തിൽ റൊണാൾഡോയേക്കാൾ മികച്ച രീതിയിൽ ഫ്രീ കിക്ക് എടുക്കുന്ന താരമെന്നും അദ്ദേഹത്തിന്റെ ജീവിതത്തിലെ മൊത്തം രണ്ടോ രണ്ടരയോ മണിക്കൂറുകൾ ഫ്രീ കിക്ക് എടുത്ത് പരിശീലിച്ച് നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നുമാണ് പിജാനിക്ക് അഭിപ്രായപ്പെട്ടിരിക്കുന്നത്.
“ഞാൻ മെസിയാണ് മികച്ച ഫ്രീ കിക്ക് ടേക്കർ എന്ന് പറയും. ഞാൻ ആഴ്ചയിൽ രണ്ട് ദിവസം 20-30 മിനിട്ട് സമയമെടുത്ത് ഫ്രീ കിക്ക് പരിശീലിക്കുമ്പോൾ, മെസി അദ്ദേഹത്തിന്റെ ജീവിതത്തിലെ മൊത്തം രണ്ടോ രണ്ടരയോ വർഷങ്ങൾ ഫ്രീ കിക്ക് എടുത്ത് പരിശീലിച്ചിട്ടുണ്ടാകണം.
അതിനാലാണ് ഇത്രയും മികവോടെ അദ്ദേഹത്തിന് ഫ്രീ കിക്കുകൾ എടുക്കാൻ സാധിക്കുന്നത്,’ മിറാലേം പിജാനിക്ക് പറഞ്ഞു.
യുവന്റസിൽ കളിക്കുമ്പോൾ റൊണാൾഡോക്കൊപ്പം കളിച്ചിട്ടുള്ള അദ്ദേഹം, ബാഴ്സയിലാണ് മെസിക്കൊപ്പം മൈതാനം പങ്കിട്ടിട്ടുള്ളത്.
തന്റെ കരിയറിൽ മൊത്തം 21 ഗോളുകളാണ് പിജാനിക്ക് ഫ്രീ കിക്കിൽ നിന്നും സ്വന്തമാക്കിയിട്ടുള്ളത്.
അതേസമയം റൊണാൾഡോ മൊത്തം അറുപതും മെസി അറുപത്തി രണ്ടും ഫ്രീ കിക്ക് ഗോളുകളാണ് തങ്ങളുടെ കരിയറിൽ നിന്നാകമാനം സ്വന്തമാക്കിയിട്ടുള്ളത്.
Content Highlights:Miralem Pjanic said about messi and ronaldo and their freekick goals