അമ്മയില്‍ അംഗത്വം കിട്ടാന്‍ കിടക്ക പങ്കിടാന്‍ ആവശ്യം; ഷൂട്ടിങ്ങിനിടയില്‍ കടന്നുപിടിച്ചു; ജയസൂര്യക്കും മുകേഷിനും എതിരെ നടി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നിട്ട് ദിവസങ്ങളാകുന്നതേയുള്ളു. 296 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമായിരുന്നു പുറത്തുവിട്ടത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്നും സിനിമാ രംഗത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ആരോപണങ്ങളുമായി നിരവധിയാളുകള്‍ മുന്നോട്ട് വന്നിരുന്നു.
ഇതോടെ ഇന്നലെ ‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ദിഖിനും ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ രഞ്ജിത്തിനും രാജിവെക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ തനിക്ക് സിനിമയില്‍ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി മിനു കുര്യന്‍.
നടനും എം.എല്‍.എയുമായ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെയാണ് നടി ആരോപണങ്ങളുമായി എത്തിയത്. അഡ്വക്കേറ്റ് ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയും ആരോപണങ്ങളുണ്ട്.
2013ല്‍ താന്‍ ശാരീരികമായും മാനസികവുമായുമുള്ള പീഡനങ്ങള്‍ നേരിട്ടുവെന്നാണ് മിനു പറയുന്നത്. അതിന് പിന്നാലെ കേരളം വിട്ട് ചെന്നൈയിലേക്ക് താമസം മാറ്റേണ്ടി വന്നെന്നും നടി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മിനു കുര്യന്‍ ഈ കാര്യങ്ങള്‍ പുറത്തുവിട്ടത്. കിടക്ക പങ്കിട്ടാല്‍ മാത്രമേ അമ്മയില്‍ അംഗത്വം നല്‍കൂവെന്നും താനറിയാതെ അമ്മയില്‍ നുഴഞ്ഞു കയറാന്‍ കഴിയില്ലെന്നും നടന്‍ മുകേഷ് പറഞ്ഞതായി നടി പറയുന്നു.
2013ല്‍ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ജയസൂര്യയില്‍ നിന്ന് മിനുവിന് മോശം അനുഭവം ഉണ്ടായത്. നടന്‍ ഷൂട്ടിങ്ങിനിടയില്‍ കടന്നുപിടിക്കുകയും ബലമായി ചുംബിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നാണ് മിനു കുര്യന്‍ പറയുന്നത്. തിരുവനന്തപുരത്തെ ഫ്‌ളാറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും ജയസൂര്യക്ക് എതിരെ ആരോപണമുണ്ട്.
Content Highlight: Minu Kurian Against Mukesh And Jayasurya