ന്യൂദല്‍ഹി: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ദല്‍ഹി കോടതി അനുമതി നല്‍കി. സെന്റ് സ്റ്റീഫന്‍സ് കോളേജും ദല്‍ഹി സര്‍വകലാശാലയും തമ്മിലുള്ള സീറ്റ് വിഭജന തര്‍ക്കത്തിനിടെയാണ് ദല്‍ഹി കോടതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിച്ചത്.
വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയുള്ള അപ്പീലിലാണ് കോടതിയുടെ ഉത്തരവ്. പ്രവേശനം നിഷേധിച്ച സിംഗിള്‍ ജഡ്ജിയുടെ തീരുമാനത്തിനെതിരെ കോളേജും വിദ്യാര്‍ത്ഥികളും നല്‍കിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്.
സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ന്യൂനപക്ഷ ക്വാട്ടയിലെ 19 സീറ്റില്‍ ഒരു സീറ്റിനെ തുടര്‍ന്നായിരുന്നു കേസ്. 19 സീറ്റില്‍ ഒരു വിദ്യാര്‍ത്ഥി മറ്റൊരു കോഴ്‌സിലേക്ക് പോയിരുന്നു. പിന്നാലെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീലുകളാണ് ഹൈക്കോടതി പരിഗണിച്ചത്.
ന്യൂനപക്ഷ വിദ്യാര്‍ത്ഥികളില്‍ 18 പേര്‍ക്കും പ്രവേശനത്തിന് അര്‍ഹതയുണ്ടെന്നും അത്തരം സീറ്റുകള്‍ ഇനി അനുവദിക്കരുതെന്നും പറഞ്ഞ കോടതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ന്യൂനപക്ഷ ക്വാട്ട വിഭാഗത്തില്‍ സീറ്റുകള്‍ അനുവദിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
19 വിദ്യാര്‍ത്ഥികളില്‍ 18 പേര്‍ക്കും മെറിറ്റിന്റെ അടിസ്ഥാനത്തില്‍ കോളേജില്‍ പ്രവേശിക്കാമെന്ന് സിംഗിള്‍ ബെഞ്ച് ഒക്ടോബര്‍ 14 ന് വിധിച്ചിരുന്നു. ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള എല്ലാ വിദ്യാര്‍ത്ഥികളുടെയും ലിസ്റ്റ് അംഗീകരിക്കാനും അപ്ലോഡ് ചെയ്യാനും കോടതി ദല്‍ഹി യൂണിവേഴ്‌സിറ്റിയോട് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ 19 പേരില്‍ ഒരു വിദ്യാര്‍ത്ഥി സീറ്റ് ഒഴിഞ്ഞതിനെ തുടര്‍ന്ന് മറ്റൊരു വിദ്യാര്‍ത്ഥി ആ സീറ്റിലേക്ക് പ്രവേശനം തേടിയിരുന്നു.
എന്നാല്‍ കോടതി വിധി അനുസരിച്ച് ലിസ്റ്റിനനുസരിച്ച് മാത്രമേ പ്രവേശനം നടത്തുകയുള്ളൂവെന്ന് യൂണിവേഴ്‌സിറ്റി അറിയിക്കുകയായിരുന്നു. കോളേജ് സീറ്റ് മെട്രിക്‌സ് പാലിക്കാതെ ഇഷ്ടത്തിനനുസരിച്ച് സീറ്റുകള്‍ അനുവദിച്ചു എന്നും യൂണിവേഴ്‌സിറ്റി കോടതിയെ ധരിപ്പിച്ചു.
അതേസമയം 19 വിദ്യാര്‍ത്ഥികളുടെയും പ്രവേശനം അനുവദിനീയമാണെന്നും പരിധി കവിഞ്ഞിട്ടില്ലെന്നും സെന്റ് സ്റ്റീഫന്‍സ് കോളേജ് കോടതിയെ അറിയിച്ചിരുന്നു.
Content Highlight: Minority students can attend classes at St. Stephen’s Delhi High Court